ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയും, സുപ്രിയ സുലേ എംപിയും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങൾ പങ്കുവെച്ച് വിമര്‍ശന, പരിഹാസ ബുദ്ധിയോടെ പലരും തരൂരിനെ ട്രോളിയിരുന്നു. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതെ കുശലാന്വേഷണം നടത്തുന്ന എംപി എന്ന നിലയ്ക്കായിരുന്നു പലരുടെയും കമന്റ്.
എന്നാല്‍, എല്ലാതരത്തിലുള്ള ട്രോളുകളോടും പ്രതികരിച്ചിരിക്കുകയാണ് തിരുവനന്തപുരം എംപി.
ശശി തരൂരിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
‘ഫാറൂഖ് അബ്ദുള്ള ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അടുത്തതായി സംസാരിക്കേണ്ട സുപ്രിയ സുലേ എംപി നയപരമായ ചില സംശയങ്ങൾ തിരക്കിയതാണ്. ഫാറൂഖ് സാഹിബിന്റെ പ്രസംഗത്തെ ശല്യപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണ് ബഞ്ചില്‍ താടിവെച്ച് ചാഞ്ഞിരുന്ന് സുപ്രിയ പറഞ്ഞത് ഞാൻ കേട്ടത്. അതിന്റെ വീഡിയോയാണ് കുശലാന്വേഷണം എന്ന നിലയില്‍ പ്രചരിക്കുന്നത്. ഇത്തരം വീഡിയോകള്‍ ആസ്വദിക്കുന്നവര്‍ ആസ്വദിച്ചോളൂ, അത് ഞങ്ങളുടെ ചിലവില്‍ വേണ്ട’
For all those who’ve been enjoying themselves at @supriyaSule‘s &my expense over our brief exchange in the Lok Sabha, she was asking me a policy question because she was about to speak next. She was speaking softly so as not to disturb FarooqSahib, so i leaned over to hear her.?
— Shashi Tharoor (@ShashiTharoor) April 7, 2022
Post Your Comments