മസ്കത്ത്: അൽ നഹ്ദ സ്ട്രീറ്റിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. ഏപ്രിൽ 10 വരെയാണ് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയത്. അൽ നഹ്ദ സ്ട്രീറ്റിൽ, റുവി ഭാഗത്തേക്ക്, വാദി ഉദയ് പാലത്തിന് ശേഷമുള്ള മേഖലയാണ് ഭാഗികമായി അടയ്ക്കുന്നത്. 2022 ഏപ്രിൽ 7-ന് വൈകിട്ട് മുതൽ 2022 ഏപ്രിൽ 10, ഞായറാഴ്ച്ച രാവിലെ വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് നടപടി. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments