KozhikodeNattuvarthaLatest NewsKeralaNews

ചൂടു കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് അനുയോജ്യം ഖാദി വസ്ത്രങ്ങൾ: കുഞ്ഞുടുപ്പിന്റെ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ച് മന്ത്രി

കോഴിക്കോട്: ചൂടു കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് ഏറെ അനുയോജ്യം ഖാദി വസ്ത്രങ്ങളാണെന്ന് പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ വിഷു – റംസാന്‍ – ഈസ്റ്റര്‍ ഖാദി മേളയുടെ ഉദ്ഘാടനവും കുഞ്ഞുടുപ്പിന്റെ ആദ്യ വില്‍പ്പനയും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാഭേച്ഛയില്ലാതെ പൂര്‍ണ്ണമായും മനുഷ്യകരങ്ങളാല്‍ നെയ്‌തെടുക്കുന്ന ഖാദി വസ്ത്രങ്ങള്‍ ഗുണമേന്മയിലും മുന്നിട്ടു നില്‍ക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. വിദേശ നിര്‍മ്മിത വസ്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, പരുത്തിനൂലിഴകളില്‍ പ്രകൃതിജന്യ വര്‍ണ്ണങ്ങള്‍ പകര്‍ന്നു നെയ്‌തെടുക്കുന്ന കുഞ്ഞുടുപ്പുകള്‍ ഏറെ സ്വാഗതാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button