മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഒരോവറില്‍ 35 റണ്‍സടിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിന്‍സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. ഒരോവറില്‍ 35 റണ്‍സടിച്ചത് അസാധാരണമാണെന്നും, ഇത്തരമൊരു കളി കാണുന്നത് നീണ്ട കാത്തിരിപ്പിനൊടുവിലാണെന്നും ശാസ്ത്രി പറഞ്ഞു. 14 പന്തില്‍ അർധ സെഞ്ച്വറി നേടി, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി എന്ന നേട്ടവും കമ്മിന്‍സ് കൈവരിച്ചു.
‘അതൊരു അവിശ്വസനീയ പ്രകടനമാണ്. ഒരോവറില്‍ 35 റണ്‍സടിച്ചത് അസാധാരണമാണ്. 60 ശതമാനം വിജയ സാധ്യത മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. എന്നാല്‍, തൊട്ടടുത്ത ഓവറില്‍ കളിയവസാനിച്ചു. ഒരുപാട് മത്സരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു കളി കാണുന്നത് നീണ്ട കാത്തിരിപ്പിനൊടുവിലാണ്. കമ്മിന്‍സിന്‍റെ ഹിറ്റിംഗ് നോക്കൂ’.
Read Also:- ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
‘ഒരു ദൗത്യവുമായാണ് അയാള്‍ വന്നത്. നാല് ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്ത ശേഷം അത്രതന്നെയോ അതിലേറെയോ നേടുമെന്ന് മനസിലുറപ്പിച്ചാണ് അദേഹം ബാറ്റ് ചെയ്യാനെത്തിയത്. മിസ് ഹിറ്റുകള്‍ ഒന്നുമില്ലാതെ അവിശ്വസനീയമായി കമ്മിന്‍സ് കളിച്ചു’ രവി ശാസ്‌ത്രി പറഞ്ഞു.
Post Your Comments