ന്യൂഡല്‍ഹി: കെ റെയില്‍ വിഷയത്തില്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതയില്ലെന്നും സര്‍ക്കാരിനു പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. വന്‍കിട പദ്ധതികള്‍ക്കായി പരിസ്ഥിതി ആഘാതപഠനം നടത്തേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍, പരിസ്ഥിതി പഠനം നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും എന്തൊക്കെ കാര്യങ്ങള്‍ പദ്ധതിക്കായി ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായി പരിഹരിച്ച് മുന്നോട്ടു പോകുമെന്നാണ് പാര്‍ട്ടി നിലപാടെന്നും ബൃന്ദ പറഞ്ഞു.
Read Also : ‘ലഹരിക്ക് പവർ പോരാ’! മയക്കുമരുന്ന് ലിംഗത്തിൽ കുത്തിവെച്ച യുവാവിന് സംഭവിച്ചത്
‘ചില സംസ്ഥാനങ്ങളെ പോലെ പരിസ്ഥിതി ആഘാത പഠനം വേണ്ടെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ല. ഗുജറാത്തില്‍ പദ്ധതികള്‍ക്കായി പരിസ്ഥിതി ആഘാത പഠനം ഇല്ല. ആദിവാസികളുടെ ഭൂമി, പദ്ധതികളുടെ പേരില്‍ കോര്‍പറേറ്റുകള്‍ക്കു കൊടുക്കുകയാണ്. ഇവിടെ ജനങ്ങളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്താനാണ് സര്‍ക്കാര്‍ നോക്കുന്നത്. ജനങ്ങളുടെ താല്‍പര്യം സംരക്ഷിച്ചേ സര്‍ക്കാര്‍ മുന്നോട്ടു പോകൂ’, ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
Post Your Comments