KeralaLatest NewsNews

‘കൂട്ടുകാരിയെ പഠിക്കാൻ അനുവദിക്കുന്നില്ല, മദ്യപിച്ച് ബഹളമുണ്ടാക്കുന്നു’: അച്ഛനെ വീട്ടിൽ കയറി വെട്ടി സഹപാഠികൾ

കണ്ണൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ പഠിക്കാൻ സമ്മതിക്കാതെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹപാഠികൾ. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 45 കാരനെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ വെട്ടി പരിക്കേൽപ്പിച്ചത്.

Read Also: ചക്രവാതച്ചുഴി രൂപപ്പെട്ടു: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വിനാശകാരിയായ മിന്നലിനും കനത്ത മഴയ്ക്കും സാദ്ധ്യത

നിലവിൽ ഇയാൾ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മമ്പറം മൈളുള്ളി മെട്ട സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്ലസ് ടു വിദ്യാർത്ഥിനിയുടെ പിതാവായ 45 കാരൻ മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി ബഹളമുണ്ടാക്കിയിരുന്നു. ഭാര്യയെയും മകളെയും ഇയാൾ നിരന്തരം മർദ്ദിക്കുകയും ചെയ്തിരുന്നു. ഇത് സ്ഥിരമായപ്പോൾ കുട്ടിയുടെ പഠനത്തെ പോലും അത് ബാധിച്ചു.

അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സഹപാഠികൾ ആദ്യം വീട്ടിലെത്തിയ പിതാവിനെ താക്കീത് ചെയ്തു. മദ്യപിച്ച് ബഹളം വയ്ക്കരുത് എന്നാണ് സഹപാഠികൾ പിതാവിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇതിൽ പ്രകോപിതനായ പിതാവ് വീണ്ടും അമിതമായി മദ്യപിച്ചെത്തി ബഹളം വെച്ചു. തുടർന്നാണ് വിദ്യാർത്ഥികൾ പെൺകുട്ടിയുടെ വീടിനടുത്ത് ഒളിച്ചിരുന്ന് പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചത്.

Read Also: ഇന്ത്യയെ അങ്ങനെയങ്ങ് വിട്ടുകളയാൻ ബ്രിട്ടന് കഴിയില്ല: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ബോറിസ് ജോൺസൺ ഇന്ത്യയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button