ന്യൂഡൽഹി: ദുരിത നിവാരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് 74,000 ടണ്‍ ഇന്ധനം എത്തിച്ചു. 24 മണിക്കൂറിലാണ് ഇന്ത്യയുടെ സഹായം ശ്രീലങ്കയെ തേടി എത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ഈ സഹായം വലിയൊരു ആശ്വാസമാണ് നൽകുന്നത്. ഇതുവരേയ്ക്കും 2,70,000 ടണ്‍ ഇന്ധനം ഇന്ത്യ ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിട്ടുണ്ട്.
Also Read:ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത കൂടുതൽ
രാജ്യം ഇതുവരെക്കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. പട്ടിണിയും ദുരിതവും കൊണ്ട് മനുഷ്യർ ബുദ്ധിമുട്ടിത്തുടങ്ങി. ജനങ്ങളുടെ പ്രതിഷേധാങ്ങളാകട്ടെ ഇപ്പോഴും തുടരുകയാണ്. എങ്കിലും, എന്ത് തന്നെ സംഭവിച്ചാലും അധികാരമൊഴിയാന്‍ താൻ തയ്യാറാല്ലെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ പറഞ്ഞത്.
അതേസമയം, ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്ന, ഇന്ത്യയുടെ കണ്ണുനീർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യമാണ് ശ്രീലങ്ക. 1972-വരെ ‘സിലോൺ’ എന്നായിരുന്നു ഇതിന്റെ ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ പല തവണ കലാപഭൂമിയാക്കിയിട്ടുണ്ട്. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ് കൊളംബോ. ഇവിടെ നിന്നും സൂയസ് കനാൽ വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. എന്നിട്ടും, ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ പ്രതിസന്ധിയോടാണ് ഇപ്പോൾ ശ്രീലങ്ക പോരാടിക്കൊണ്ടിരിക്കുന്നത്.
Post Your Comments