പാരീസ്: ഹിജാബ് ധരിച്ചാൽ പിഴ ചുമത്തുമെന്ന പ്രഖ്യാപനവുമായി ഫ്രഞ്ച് സ്ഥാനാര്‍ത്ഥി രംഗത്ത്. വലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ മറൈന്‍ ലെ പെന്‍ ആണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എല്‍ടി റേഡിയോക്ക് നല്‍കിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ്
‘എല്ലാ പൊതു ഇടങ്ങളിലും ശിരോവസ്ത്രം നിരോധിക്കും. കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്ന നിയമം പോലെ ഇതും നടപ്പാക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് നിയമവിരുദ്ധമായതിന് സമാനമായി, ഹിജാബ് ധരിക്കുന്നവര്‍ക്ക് പിഴ ചുമത്തും. ഹിജാബ് ധരിക്കുന്നത് കുറ്റകരമാക്കുന്ന നിയമം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത പല നിയമങ്ങളും നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ പരിഗണിക്കും’, ലെ പെന്‍ പറഞ്ഞു.
അതേസമയം, ഫ്രാൻസിൽ പലയിടങ്ങളിലും മതചിഹ്നങ്ങൾക്ക് വിലക്കുകൾ മുൻപേ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സ്കൂളുകളില്‍ മതചിഹ്നം ധരിക്കുന്നതും പൊതു സ്ഥലങ്ങളില്‍ മുഖം മറക്കുന്ന തരത്തിലുള്ള ബുര്‍ഖ ധരിക്കുന്നതും മുൻപേ നിരോധിച്ചതാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്നും, തൊട്ടടുത്തുള്ള ആൾ ആരാണെന്ന് അറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ഫ്രാൻസ് ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments