Latest NewsIndia

രണ്ടാനച്ഛനെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾ: 15 വയസ്സുകാരി വെളിപ്പെടുത്തിയ ആചാരങ്ങൾ ഞെട്ടിക്കുന്നത്

ഈ ഗോത്രത്തിലെ 25,000 അംഗങ്ങളിൽ 90 ശതമാനം പേരെയും കത്തോലിക്കാ മിഷനറിമാർ മതപരിവർത്തനം ചെയ്തിട്ടുണ്ട്

ന്യൂഡൽഹി: പ്രായപൂർത്തിയായാൽ മകൾ പിതാവിന്റെ ഭാര്യയായി മാറുന്നത്
തെക്കുകിഴക്കൻ വനപ്രദേശത്തെ മണ്ഡിയെന്ന ഗോത്രക്കാരുടെ ഇടയിൽ സാധാരണ സംഭവമാണ്. അമ്മമാരാണ് ഇതിന് സമ്മതം നൽകുന്നതെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇതിനു ചില നിബന്ധനകളുണ്ട്. സ്ത്രീകൾ ആപത്തിൽ നിന്ന് രക്ഷപ്പെടുമെന്നും, അവരുടെ സമൂഹം സംരക്ഷിക്കപ്പെടുമെന്നുമുള്ള വിശ്വാസത്തിന്റെ പുറത്താണ് ആളുകൾ ഈ ആചാരം പിന്തുടരുന്നത്. ഒറോല ഡൽബോട്ട് എന്ന പെൺകുട്ടിയുടെ കഥപുറത്തുവന്നതോടെയാണ്, ഗോത്രത്തിന്റെ വിചിത്ര രീതി പുറംലോകമറിഞ്ഞത്.

15-ാമത്തെ വയസിലാണ് ഒറോലയുടെ വിവാഹം രണ്ടാനച്ഛനുമായി നടത്തിയത്. ഇപ്പോൾ അവൾക്ക് അമ്മയുടെ രണ്ടാം ഭർത്താവിൽ മൂന്ന് കുട്ടികളുണ്ട്. ഗ്രാമത്തിലെ അവളുടെ പ്രായത്തിലുള്ള എല്ലാ പെൺകുട്ടികളുടെയും ഗതി ഇതാണ്. മണ്ഡി ഗോത്രത്തിൽ സ്ത്രീകൾക്കാണ് സ്വത്തവകാശം. കുടുംബത്തിന്റെ സ്വത്ത് സംരക്ഷിക്കുന്നതിനായിട്ടാണ് പുരുഷന്മാർ പലപ്പോഴും അമ്മയെയും മകളെയും വിവാഹം കഴിക്കുന്നത്. അത്തരം വിവാഹങ്ങൾ പ്രണയത്തേക്കാൾ, രണ്ട് കുടുംബങ്ങൾക്കിടയിലുള്ള സമ്പത്തും സ്വാധീനവും ഉറപ്പിക്കാൻ വേണ്ടിയുള്ളതാണ്.

അമ്മയുടെ അറിവോടെ, തനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ തന്നെ ഈ കല്യാണം തീരുമാനിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോൾ അവൾ ശരിക്കും ഞെട്ടിപ്പോയി. ഒരു സ്ത്രീയുടെ ഭർത്താവ് വളരെ ചെറുപ്പത്തിൽ മരിക്കുകയും, അവളുടെ രണ്ടാം വിവാഹം ഭർത്താവിന്റെ കുടുംബത്തിലെ ഒരു യുവാവുമായി നടത്തുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഒരു സ്ത്രീക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ടെങ്കിൽ, രണ്ടാം ഭർത്താവ് ആ മകളുടെയും ഭർത്താവായി കണക്കാക്കപ്പെടുന്നു.

മകൾ വലുതാകുമ്പോൾ, രണ്ടാനച്ഛനെ ഭർത്താവായി സ്വീകരിക്കുകയും അവർ ഭാര്യഭർത്താക്കന്മാരെ പോലെ കഴിയുകയും ചെയ്യുന്നു. ഒറോല പറയുന്നതനുസരിച്ച്, ചെറുപ്പത്തിലേ അവളുടെ അച്ഛൻ മരിച്ചു. അവളുടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. പിന്നീട് ഒറോളയ്ക്ക് 15 വയസ്സ് തികഞ്ഞപ്പോൾ, അവളുടെ രണ്ടാനച്ഛനെ കൊണ്ട് അവളെയും വിവാഹം കഴിപ്പിക്കുകയായിരുന്നു. പുനർവിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന വിധവകൾ തങ്ങളുടെ മരിച്ചുപോയ ഭർത്താവിന്റെ അതേ വംശത്തിൽ നിന്നുള്ള പുരുഷനെ തിരഞ്ഞെടുക്കണം.

കൂടാതെ, വിവാഹ വേളയിൽ തന്റെ പെൺമക്കളിൽ ഒരാളെ പ്രായപൂർത്തിയാകുമ്പോൾ രണ്ടാം വധുവായി തന്റെ പുരുഷന് നൽകാമെന്ന് വാക്ക് നൽകുകയും വേണം. അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് വീടും കൃഷിയും എല്ലാം ഒറ്റയ്ക്ക് കൊണ്ടുനടക്കാൻ പാടായി. 17 വയസ്സുള്ള നോട്ടനെ പുതിയ ഭർത്താവായി ഗോത്രം വാഗ്ദാനം ചെയ്തു. രണ്ടാനച്ഛനായി എന്റെ വീട്ടിൽ എത്തിയ അയാൾ പിന്നീട് എന്നെയും വിവാഹം കഴിച്ചു’- ഒറോല പറയുന്നു.

എന്നാൽ, ഇത് അമ്മയ്ക്കും തനിക്കുമിടയിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണമായെന്ന് പെൺകുട്ടി പറയുന്നു. ‘എനിക്ക് 15 വയസ്സുള്ളപ്പോൾ അവർ എന്നെ നോട്ടന്റെ മുറിയിലേയ്ക്ക് പറഞ്ഞയച്ചു. പക്ഷേ, അയാൾക്ക് എന്നോടായി ഇഷ്ടം കൂടുതൽ. ഇതോടെ, അമ്മയ്ക്കും എനിക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഒരിക്കൽ എന്റെ വയർ നാശമാകാൻ അമ്മ എനിക്ക് കുറച്ച് കാട്ടുപച്ചക്കറികൾ ഭക്ഷണത്തിൽ ഇട്ടു തന്നു. എന്നെ അസുഖകാരിയാക്കി നോട്ടനോടൊപ്പം രാത്രി ചെലവഴിക്കാനായിരുന്നു അത്.

ഈ മത്സരം, ഞാനും അമ്മയും തമ്മിലുള്ള ബന്ധത്തെ തകർത്തു. എന്റെ അമ്മയാണെന്നത് അവർ പൂർണ്ണമായും മറന്നു. ഇനി ഒരിക്കലും ഉപദേശത്തിനായി എനിക്ക് അവരുടെ അടുത്തേയ്ക്ക് ചെല്ലാൻ സാധിക്കില്ല’- ഒറോല പറയുന്നു.

അതേസമയം, ഈ ഗോത്രത്തിലെ 25,000 അംഗങ്ങളിൽ 90 ശതമാനം പേരെയും കത്തോലിക്കാ മിഷനറിമാർ മതപരിവർത്തനം ചെയ്തിട്ടുണ്ട്. അതുകൊണ്ട്, ഒരിക്കൽ അംഗീകരിച്ച പല മണ്ഡി ആചാരങ്ങളും ഇപ്പോൾ നിരോധിച്ചിരിക്കയാണ്. എന്നാൽ, ഔദ്യോഗിക കണക്കുകളൊന്നുമില്ലെങ്കിലും, ഈ ആചാരം ഇപ്പോഴും പിന്തുടരുന്ന നിരവധി കുടുംബങ്ങൾ ഉണ്ടെന്ന് ഒരു പ്രാദേശിക നേതാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button