![](/wp-content/uploads/2022/04/k.v-thomas.gif)
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ പുറത്താക്കാന്‍ നടപടിയെടുത്ത് പാര്‍ട്ടി. തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി.
സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന കെ സുധാകരന്റെ മുന്നറിയിപ്പിനെ തള്ളിയാണ് കെ.വി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചത്. എഐസിസി അംഗമായ തന്നെ പുറത്താക്കാന്‍ സംസ്ഥാന കോണ്‍ഗ്രസിന് കഴിയില്ലെന്നും അത് പോലും കേരളത്തിലെ നേതാക്കള്‍ക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
‘രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ല, എം.കെ.സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാനാണ്’ , കെവി തോമസ് പറഞ്ഞു.
Post Your Comments