ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുളള നോണ്‍ സ്റ്റോപ്പ് വിമാന സര്‍വ്വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ആഴ്ചയില്‍ രണ്ട് തവണ നടത്തിയിരുന്ന നോണ്‍ സ്റ്റോപ്പ് സര്‍വ്വീസാണ് ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ത്തിയത്. ഇന്ത്യയിലെ റഷ്യന്‍ എംബസിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
Read Also : ഇമ്രാൻ ഖാന് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്ക് നേരിട്ടെത്താനുളള വിമാന സര്‍വീസുകളാണ് ഇതോടെ മുടങ്ങിയത്. സര്‍വീസ് എന്ന് പുന:സ്ഥാപിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് എംബസി വ്യക്തമാക്കി. നിലവില്‍ ഈ വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ നല്‍കുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നു.
നേരത്തെ, ടിക്കറ്റ് എടുത്തവര്‍ക്കും റദ്ദാക്കിയ വിമാനങ്ങളില്‍ സീറ്റ് ബുക്ക് ചെയ്തവര്‍ക്കും ടിക്കറ്റിന്റെ പണം മടക്കി നല്‍കുമെന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം.
ടാഷ്കെന്റ്, ഇസ്താംബൂള്‍, ദുബായ്, അബുദാബി, ദോഹ തുടങ്ങിയ ട്രാന്‍സിറ്റ് ഡെസ്റ്റിനേഷനുകളിലൂടെ യാത്രക്കാര്‍ക്ക് റഷ്യയിലേക്ക് യാത്ര ചെയ്യാനാകുമെന്നും എംബസി വ്യക്തമാക്കി. വിമാനങ്ങള്‍ റദ്ദാക്കാനുളള കാരണം വ്യക്തമായിട്ടില്ല.
Post Your Comments