
സ്വന്തം ശരീരം ആണെങ്കിൽ കൂടിയും നമ്മൾ കൈകൊണ്ട് സ്പർശിക്കാൻ പാടില്ലാത്ത ചില ശരീര ഭാഗങ്ങളുണ്ട്. നമ്മുടെ ശാരീരികവും ആന്തരികവുമായ ആരോഗ്യത്തിന് നമ്മൾ തന്നെയാണ് ഉത്തരവാദി. നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾക്ക് നാം വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ചില ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നത് അപകടകരമാണെന്ന് നിങ്ങൾക്കറിയാമോ? സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ ശരിയായി കഴുകിയാലും. അണുക്കൾ കൈകളിലുണ്ടെങ്കിൽ അത് ശരീരത്തിലെ ഏറ്റഡും പ്രധാനപ്പെട്ട ഇടങ്ങളിലേക്ക് പകരാൻ സാധ്യതയുണ്ട്. നമ്മളുടെ ഓരോ ശരീരഭാഗത്തിനും ഓരോ പ്രത്യേകതയുണ്ട്. ചില ശരീരഭാഗങ്ങളില്‍ കൈകൊണ്ട് സ്‌പര്‍ശിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്. നിങ്ങളുടെ കൈകൊണ്ട് ഒരിക്കലും തൊടാൻ പാടില്ലാത്ത ചില ശരീരഭാഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം:
Also Read:റമദാൻ: മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു.
അതിൽ ആദ്യത്തേത് കണ്ണ് ആണ്. വളരെ സെന്സിറ്റിവ് ആയ ശരീരഭാഗമാണ് കണ്ണ്. കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതും, അവ തിരുമ്മുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ കണ്ണ് തിരുമ്മാന്‍ പാടില്ലെന്ന് ഡോക്‌ടര്‍മാര്‍ പൊതുവെ പറയാറുണ്ട്. കണ്ണില്‍ ചെറിയ തോതില്‍ പരിക്കേല്‍ക്കുന്നതിനും, അതുവഴി അണുബാധ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. കണ്ണിനെ അതിന്റേതായ പ്രാധാന്യത്തോടെ സംരക്ഷിച്ച് പോകേണ്ടത് നമ്മുടെ ആവശ്യവും ഉത്തരവാദിത്വവുമാണ്. ഇത്തരം ചൊറിച്ചിൽ ഉണ്ടാകുന്ന സാഹചര്യത്തിൽ, കണ്ണിൽ കൈ കൊണ്ട് സ്പർശിച്ച് തിരുമ്മരുത് എന്നാണ് വിദഗ്ദര്‍ പറയുന്നത്.
കണ്ണ് പോലെ തന്നെ പ്രാധാന്യമേറിയതാണ് ചെവി. ചെവിയില്‍ പഴുപ്പ് ഉണ്ടാകുമ്പോഴും ചെവി ചൊറിയുമ്പോഴുമൊക്കെ കൈവിരല്‍ കടത്തി നമ്മൾ ചൊറിയാറുണ്ട്. ചെവിയിൽ എന്തെങ്കിലും അപ്രതീക്ഷിതമായി കടന്നാലും നാം ഇങ്ങനെ ചെയ്യാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ല. ചെവിയില്‍ അണുബാധ ഉണ്ടാകാന്‍ ഇത് കാരണമാകും. അതുമാത്രമല്ല, ചെവിയുടെ ഉള്‍ഭാഗം വളരെ നേര്‍ത്തതായതിനാല്‍, മുറിവ് ഉണ്ടാകാനും സാധ്യതയുണ്ട്.
Also Read:‘ചിത്തരഞ്ജന്റെ പണി ഏറ്റു’, മുട്ടറോസ്റ്റിനും അപ്പത്തിനും വില കുറച്ച് ഹോട്ടൽ ഉടമ
മൂക്കിന്റെ കാര്യത്തിലും അങ്ങനെ തന്നെ. മൂക്കിന് ഉള്ളില്‍ വളരെ നേര്‍ത്ത ചര്‍മ്മമാണുള്ളത്. മൂക്കിനുള്ളില്‍ കൈയിടുന്നത്, മുറിവേല്‍ക്കാനും അണുബാധയ്‌ക്കുമൊക്കെ കാരണമാകും. മുറിവേറ്റ ശേഷം കാര്യമാക്കാതെ നടന്നാൽ അത് ഭാവിയിൽ ദോഷം ചെയ്യും. കൂട്ടത്തിൽ നാലാമത്തേത്, നഖങ്ങളുടെ അടിയിലുള്ള ചർമം ആണ്. നഖത്തിനടിയിലുള്ള ചർമത്തിൽ ബാക്ടീരിയ ഉണ്ടാകും. അതിനാൽ കൈകൊണ്ട് നഖത്തിനടിയിലെ ചർമത്തിനുള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ കൈകൊണ്ട് നേരിട്ട് സ്പർശിച്ച് എടുക്കാതിരിക്കുക.
ഈ ലിസ്റ്റിൽ അവസാനമുള്ളത് വായ ആണ്. ജോലി സംബന്ധമായ ഇടങ്ങളിൽ ഉള്ളപ്പോൾ കൈകൾ ഒരിക്കലും ആവശ്യത്തിനോ അനാവശ്യത്തിനോ വായിൽ ഇടാൻ പാടുള്ളതല്ല. കൈകളിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ നാം അറിയാതെ വായിൽ കടക്കുകയും, അത് വഴി നമ്മുടെ വയറിൽ പ്രവേശിക്കുകയും ചെയ്യും.
Post Your Comments