ഹൈദരാബാദ്: ക്ഷേത്രത്തിൽനിന്ന് ആഭരണങ്ങൾ മോഷ്ടിക്കാനായി തുരന്ന ദ്വാരത്തിൽ കുടുങ്ങിയ കള്ളനെ നാട്ടുകാർ പിടികൂടിയത് കള്ളൻ മുഖാന്തിരം തന്നെ. ആന്ധ്രാപ്രദേശിലെ ജദുപുഡി ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രമതിൽ തുരന്ന് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു പദ്ധതി. പക്ഷേ, മോഷണ ശേഷം അകത്തേക്ക് കയറിയ ദ്വാരത്തിലൂടെ പുറത്തിറങ്ങാൻ ശ്രമിക്കവേ കള്ളൻ കുടുങ്ങി. രക്ഷപ്പെടാൻ ആവുംവിധം ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു.
ഒടുവിൽ, ഒരു വഴിയുമില്ലെന്നു വന്നതോടെ ഇയാൾ നിലവിളിക്കുകയായിരുന്നു. മോഷ്ടാവിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി കയ്യോടെ പിടികൂടുകയും, തുടർ നടപടികൾക്കായി പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു. പാപ്പാ റാവു എന്ന 30 കാരൻ ആണ് ക്ഷേത്രത്തിൽ കുടുങ്ങിയ കള്ളൻ.
മദ്യത്തിന് അടിമയായ ഇയാൾ, മദ്യപിക്കാൻ കാശില്ലാതെ വന്നപ്പോഴാണ് തിരുവാഭരണം മോഷ്ടിക്കാൻ തീരുമാനിച്ചത്. ഇയാളിൽ നിന്ന്, മോഷ്ടിച്ച ആഭരണങ്ങൾ പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ, സ്വന്തം വീട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചും ഇയാൾ മദ്യപിച്ചിരുന്നു.
A burglar trapped in the act at Jhadupudi Jami Yellamma #Temple in Kanchili mandal of Srikakulam dist. Enters through a small ventilation window, but just couldn’t get out.#AndhraPradesh #Kanchili #Jhadupudi #Srikakulam #Burglar #Funny #JamiYellammaTemple pic.twitter.com/XF6SGG9LYI
— Surya Reddy (@jsuryareddy) April 5, 2022
Post Your Comments