KollamNattuvarthaLatest NewsKeralaNews

മോഷണക്കേസ് : കവർച്ചാസംഘത്തിലെ രണ്ടാമനും അറസ്റ്റിൽ

കന്‍റോൺമെന്‍റ് വെസ്റ്റ് ഡിപ്പോ പുരയിടത്തിൽ ജോൺ വർഗീസിനെ (മനു-32 ) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊല്ലം: മധ്യവയസ്കന്‍റെ സ്വർണമാലയും പണവും കവർന്ന സംഘത്തിലെ രണ്ടാമനും പൊലീസ് പിടിയിൽ. കന്‍റോൺമെന്‍റ് വെസ്റ്റ് ഡിപ്പോ പുരയിടത്തിൽ ജോൺ വർഗീസിനെ (മനു-32 ) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 26-ന് ആണ് കേസിനാസ്പദമായ സംഭവം. ബൈക്കിന് കൈ കാണിച്ച മധ്യവയസ്കനെ പാരിപ്പള്ളിയിലെത്തിച്ച് മദ്യപിപ്പിച്ച ശേഷം എ.ടി.എം കാർഡ് മോഷ്ടിച്ച് 45,000 രൂപ കൈക്കലാക്കുകയും സ്വർണമാല മോഷ്ടിച്ച് വഴിയിലുപേക്ഷിക്കുകയുമായിരുന്നു. കേസിലെ മറ്റൊരു പ്രതി നേരത്തെ പിടിയിലായിരുന്നു.

Read Also : ചന്ദ്രുവിനെ കുത്തിക്കൊലപ്പെടുത്തിയത് ഉറുദ്ദു സംസാരിച്ചില്ലെന്നാരോപിച്ച്: ഷാഹിദ് പാഷയും കൂട്ടാളികളും അറസ്റ്റിലാകുമ്പോൾ

ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്കുമാർ, അഷ്റഫ്, ബാലചന്ദ്രൻ, ജയലാൽ, ജെയിംസ് എസ്.സി.പി.ഒ മാരായ സജീവ്, പ്രജേഷ് സി.പി.ഒമാരായ സുനീഷ്, അനു, ശ്യാം, രമേശ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button