ഏറ്റവും പുതിയ ടാബ്ലെറ്റുമായി റിയല്‍മി ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തുന്നു. ഇതിന്റെ ഭാഗമായി റിയല്‍മി, പാഡ് മിനി പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റിയല്‍മി പാഡിന്റെ പിന്‍ഗാമിയായാണ് ഏറ്റവും പുതിയ ടാബ്ലെറ്റ് വരുന്നത്. വലിയ സ്മാര്‍ട്ട്ഫോണുകളേക്കാള്‍ വലുപ്പമുള്ളതും കൂടുതല്‍ ഒതുക്കമുള്ളതുമാണ് റിയല്‍മി പാഡ് മിനി.
Read Also : ജനിതക പരിശോധനയിൽ സാമ്യമില്ല: മുംബൈയിൽ കണ്ടെത്തിയത് ‘എക്‌സ് ഇ’ വകഭേദമല്ല
നിലവില്‍ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച ടാബ്ലെറ്റ് ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിസോക്ക് ചിപ്സെറ്റ്, 4ജി കണക്റ്റിവിറ്റി, 7.59 എംഎം കട്ടി എന്നിവയാണ് റിയല്‍മി പാഡ് മിനിയുടെ ഹൈലൈറ്റുകള്‍. വെറും 372 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം.
റിയല്‍മി പാഡ് മിനി ടാബ്ലെറ്റ് രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 64 ജിബി സ്റ്റോറേജുള്ള 3 ജിബി റാം മോഡലും 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം ഓപ്ഷനുമുണ്ട്. മോഡലുകള്‍ക്ക് യഥാക്രമം 14,700 രൂപയും 17,600 രൂപയും ആണ് വില.
കോംപാക്റ്റ് ഡിസൈനില്‍ അലുമിനിയം അലോയ് അടിസ്ഥാനമാക്കിയുള്ള യൂണിബോഡിയാണ് റിയല്‍മി പാഡ് മിനി അവതരിപ്പിക്കുന്നത്. അകത്ത്, 5:3 അനുപാതത്തില്‍ 8.7 ഇഞ്ച് HD+ LCD സ്‌ക്രീന്‍ ഉണ്ട്. റിയല്‍മി പാഡില്‍ നമ്മള്‍ കാണുന്ന 10.4 ഇഞ്ച് സ്‌ക്രീനേക്കാള്‍ ഇത് വളരെ ചെറുതാണ് ഇത്.
യൂണിസോക്ക് T616 പ്രോസസറാണ് ടാബ്ലെറ്റിന് കരുത്ത് പകരുന്നത്. രണ്ട് മോഡലുകളിലെയും സ്റ്റോറേജ് എക്സ്റ്റേണല്‍ മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐയിലാണ് ടാബ്ലെറ്റ് പ്രവര്‍ത്തിക്കുന്നത്
ഒപ്റ്റിക്‌സില്‍ മുന്‍വശത്ത് 5-മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും 30FPS-ല്‍ 1080p വീഡിയോകള്‍ക്കുള്ള പിന്തുണയുള്ള 8-മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഉള്‍പ്പെടുന്നു. ഫാസ്റ്റ് ചാര്‍ജിംഗിനും റിവേഴ്‌സ് ചാര്‍ജിംഗിനും പിന്തുണ നല്‍കുന്ന 6,400mAh ബാറ്ററിയാണ് പിന്തുണയ്ക്കുന്നത്.
കൂടാതെ, ഗ്രേ, ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ടാബ് വില്‍പ്പനയ്ക്ക് എത്തുന്നത്.
Post Your Comments