ബെയ്‌ജിങ്: രാഷ്‌ട്രീയ പ്രതിസന്ധി മൂലമുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയിലും പാകിസ്ഥാന് പിന്തുണയുമായി ചൈന രംഗത്ത്. പാകിസ്ഥാനുമായുള്ള ചൈനയുടെ ബന്ധം ഉറച്ചതും തകര്‍ക്കാന്‍ കഴിയാത്തതുമാണെന്നും പാകിസ്ഥാനുമായി സുദൃഢമായ ബന്ധം എല്ലായ്‌പ്പോഴും തുടരുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
60 ബില്യണിന്റെ ചൈന- പാകിസ്ഥാന്‍ ഇടനാഴി പദ്ധതിയെ പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്നും ചൈന അറിയിച്ചു. പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണ് ചൈന എപ്പോഴും പിന്തുടരുന്ന നയമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാനും ഐക്യവും സന്തുലിതാവസ്ഥയും നിലനിര്‍ത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Post Your Comments