ഇസ്ലാമാബാദ്: സാമ്രാജ്യത്വ നയവുമായി ചൈന ഒരോ രാജ്യങ്ങളുടേയും അതിര്‍ത്തികള്‍ വെട്ടിപ്പിടിയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി പാകിസ്ഥാനുമായ കൈക്കോര്‍ക്കുകയാണ് ചൈന. പാക്-ചൈന സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണത്തിന് പാകിസ്ഥാന് ചൈനയുടെ സഹായം . ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ആദ്യഘട്ട നിര്‍മ്മാണത്തിനായാണ് 270 കോടി ഡോളര്‍ ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇടനാഴിയുടെ ഭാഗമായ പെഷവാറില്‍നിന്ന് കറാച്ചി വരെയുള്ള 1,872 കിലോമീറ്റര്‍ റെയില്‍പാതയുടെ വികസനത്തിനാണ് തുക. പദ്ധതിയുടെ ആറാമത് ചേര്‍ന്ന ഫിനാന്‍സിങ് കമ്മിറ്റിയാണ് വായ്പ തേടാന്‍ തീരുമാനിച്ചത്. പദ്ധതിയില്‍ ആകെ 600 കോടി ഡോളറാണ് ചൈനയുടെ വാഗ്ദാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക സ്ഥിതി വന്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ ആദ്യഘട്ടത്തില്‍ തന്നെ വായ്പ തേടിയത്. അടുത്ത വര്‍ഷത്തേയ്ക്കുള്ള ബജറ്റിന്റെ അന്തിമ രൂപകല്‍പന ഈമാസം അവസാനം തന്നെ ചൈന നിര്‍വഹിക്കുമെന്നതിനാല്‍ അടുത്താഴ്ച തന്നെ ചൈനയെ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം.
ഏപ്രില്‍ ആദ്യം, ഒരു ശതമാനം പലിശയില്‍ വായ്പ ചോദിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്റെ അപേക്ഷയ്ക്ക് ചൈന ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ഈ പലിശനിരക്കില്‍ വായ്പ നല്‍കാന്‍ സാധിക്കില്ലെന്ന് ചൈന അനൗദ്യോഗികമായി അറിയിച്ചെന്നാണ് സൂചന.
Post Your Comments