ഐ.എസ്. ഇ പ്ലസ് ടു പരീക്ഷ: സിലബസ് മനസിലാക്കി പഠിക്കേണ്ടത് എങ്ങനെ ?

ന്യൂഡൽഹി: 2022-ലെ ഐ.സി.എസ്.ഇ (10-ാം ക്ലാസ്), ഐ.എസ്.സി (ക്ലാസ് 12-ാം ക്ലാസ്) ക്ലാസുകളിലെ പരീക്ഷാ തീയതികൾ പുറത്തുവിട്ടതിന്റെ പിന്നാലെ, വിദ്യാർത്ഥികൾ പഠനത്തിലാണ്. കൃത്യമായ പദ്ധതികൾ തയ്യാറാക്കിയാണ് പലരും പഠിക്കുന്നത്. പഠിക്കുന്നത് ഓർമയിൽ നിൽക്കാൻ ചില തന്ത്രങ്ങളുമുണ്ട്. അത്തരം വിദ്യകൾ എല്ലാം വിദ്യാർത്ഥികൾ പരീക്ഷിക്കുന്നുമുണ്ട്. വെറും 20 ദിവസം മാത്രമാണ് കുട്ടികൾക്ക് മുന്നിലുള്ളത്. അത്തരം വിദ്യകളിൽ ഒന്നാണ് സിലബസ് മനസിലാക്കി പഠിക്കുക എന്നത്.

സിലബസ് മനസിലാക്കി പഠിക്കുന്നത് എങ്ങനെ?

സിലബസ് മനസിലാക്കി വേണം മുന്നോട്ട് പോകാൻ. വെറുതെ ഒരു ഓളത്തിന് വായിച്ച് പോയിട്ട് കാര്യമില്ല. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുമ്പോൾ തന്നെ ഇക്കാര്യം ശ്രദ്ധിക്കണം. പരീക്ഷകളിൽ വരാൻ സാധ്യതയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഈ വിദ്യയ്ക്ക് കഴിയും. വായിച്ച് പോകുമ്പോൾ, എന്താണ്, എങ്ങനെയാണ് തുടങ്ങിയ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിച്ച ശേഷം മാത്രം മുന്നോട്ട് പോവുക. സംശയങ്ങൾ കൃത്യ സമയത്ത് സോൾവ് ചെയ്ത് മുന്നേറുക. സിലബസ് വിശകലനം ചെയ്യുമ്പോൾ, ശക്തരായ വിഷയങ്ങൾ ഏതൊക്കെയാണെന്നും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളെക്കുറിച്ചും നിങ്ങൾക്ക് ധാരണ ലഭിക്കും. അതനുസരിച്ച്, നിങ്ങളുടെ സമയം വിഭജിച്ച് കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും പഠിക്കാൻ സാധിക്കും.

അതുപോലെ തന്നെ പ്രാധാനയമേറിയതാണ് സിലബസ് മനസ്സിലാക്കുന്നതിനൊപ്പം, സ്ഥിരമായി പഠിക്കുക എന്നതും. നിങ്ങളുടെ തയ്യാറെടുപ്പിന്റെ നിലവാരത്തെ ആശ്രയിച്ച് നിങ്ങൾ ദിവസവും കുറഞ്ഞത് 4 മണിക്കൂറോ അതിൽ കൂടുതലോ പഠിക്കണം എന്നാണ് ഇതിനർത്ഥം. കൃത്യവുമായ ഇടവേളകൾ എടുത്ത് കൊണ്ട് തന്നെ നിങ്ങൾക്ക് മുന്നേറാം. സ്ഥിരമായി പഠിക്കുന്നത് ഉയർന്ന മാർക്ക് നേടുന്നതിനുള്ള ഒരു താക്കോലാണ്. നിങ്ങൾ വായിച്ച കാര്യങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു.

Share
Leave a Comment