നിലവിലെ വ്യവസ്ഥയനുസരിച്ച് ഫിസിക്‌സ് കെമിസ്ട്രി എന്നിവയില്‍ നിന്ന് യഥാക്രമം 72ഉം 48ഉം ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ രണ്ട് മാത്തമാറ്റിക്‌സില്‍ നിന്നും 120 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. എല്ലാ ചോദ്യങ്ങളും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും.
ഓരോ ശരിയുത്തരത്തിനും നാലു മാര്‍ക്കാണ് ലഭിക്കുക. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് വീതം നഷ്ടപ്പെടും. ഓരോ പേപ്പറിനും പരമാവധി മാര്‍ക്ക് 480 ആണ്. ഓരോ പേപ്പറിലും 10 മാര്‍ക്ക് വീതം കിട്ടുന്നവര്‍ യോഗ്യത നേടും. അവരെ മാത്രമേ റാങ്കിങ്ങിന് പരിഗണിക്കൂ. പട്ടിക വിഭാഗക്കാര്‍ക്ക്, മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല. അവര്‍ ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നല്‍കണം.
പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എന്‍ജിനിയറിങ് പ്രവേശനത്തിന്റെ റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ മാര്‍ക്കിന് 50ഉം പ്ലസ്ടു രണ്ടാം വര്‍ഷ പരീക്ഷയിലെ നിശ്ചിത വിഷയങ്ങളുടെ (പൊതുവേ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി) മാര്‍ക്കുകള്‍, പ്രോസ്‌പെക്ടസ്് വ്യവസ്ഥ പ്രകാരം 50 ശതമാനം വെയിറ്റേജ് നല്‍കുകയും ചെയ്യും.
Post Your Comments