Latest NewsNewsLife StyleHealth & Fitness

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹന പ്രശ്നങ്ങൾ പലരിലും കാണാറുണ്ട്. മലബന്ധം, വയറിലെ അസ്വസ്ഥത, ഗ്യാസ്, അല്ലെങ്കിൽ ഭക്ഷണ ശേഷം വയറിലെ ഉരുണ്ട് കയറ്റം അങ്ങനെ നിരവധി ലക്ഷണങ്ങൾ കാണാറുണ്ട്. അതിനു പല കാരണങ്ങൾ ഉണ്ട്. അവ ഒഴിവാക്കാനായി ചില കാര്യങ്ങൾ ചെയ്‌താൽ മതിയാകും.

ദഹനം ശരിയാക്കാൻ ആദ്യം ചെയ്യേണ്ടത് ഭക്ഷണം നല്ലവണ്ണം ചവച്ചരച്ചു ദ്രാവക രൂപത്തിൽ മാത്രം കഴിക്കുക എന്നതാണ്. നമ്മളോട് പ്രായമായവർ ഭക്ഷണം നല്ലവണ്ണം ചവച്ചരച്ചു മാത്രമേ കഴിക്കാവൂ എന്ന പറയാറുണ്ട്. പക്ഷെ, നമ്മളിൽ പലരും അത് ചെയ്യാറില്ലെന്നു മാത്രം. ഉമിനീരുമായി ചേർത്ത് ചവയ്ക്കുമ്പോൾ അത് ദഹനത്തിനാവശ്യമായ എൻസൈമുകളെ ഉദ്ദീപിപ്പിക്കുന്നു. അത് വയറിനെ എല്ലാ പോഷകങ്ങളും ആഗീരണം ചെയ്യാൻ സഹായിക്കും. ഇത് വളരെ ലളിതമായ കാര്യമാണ്. എന്നാൽ, പലരും വേഗത്തിൽ ഭക്ഷണം കഴിക്കുകയും ചവച്ചരയ്ക്കാൻ കുറച്ചു സമയം ചെലവാക്കുകയും ചെയ്യുന്നു.

Read Also : നീണ്ട കരാർ: ഇവാന്‍ വുകോമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിൽ തുടരും

ധാരാളം നാരുള്ള ഭക്ഷണം കഴിക്കുക. പച്ചക്കറികളിലെ നാരുകൾ ചവച്ചു കഴിക്കുന്നത് ദഹനരസങ്ങളെയും എൻസൈമുകളെയും പരിപോഷിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും. നാരുകൾ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ, മലവിസർജ്ജനം സുഗമമാക്കും. ഇത് കൃത്യമായി വിസർജ്ജനം സാധ്യമാക്കും. നാരുകളുള്ള ഭക്ഷണം മുഴുവനായി ചവച്ചു കഴിക്കുന്നത് ഭക്ഷണ സമയം ലാഭിക്കുകയും ചെയ്യുന്നു. കയ്പുള്ള ഭക്ഷണം ദഹനത്തെ സഹായിക്കുന്നു.

ദഹന രസങ്ങളും ആസിഡും ഭക്ഷണം പെട്ടെന്ന് ദഹിച്ചു പോഷകങ്ങൾ ആഗീരണം ചെയ്യാൻ സഹായിക്കുന്നു. ഇഞ്ചി, വെളുത്തുള്ളി, കറുക, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ, മൂൺ ഷൈൻ, പാവയ്ക്ക, മേപ്പിൾ എന്നിവയുടെ നീര് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയെല്ലാം ദഹനത്തെ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button