പരീക്ഷാച്ചൂടിലാണ് വിദ്യാർത്ഥികളെല്ലാം. പല ബോർഡുകളും അവരുടെ 10, 12 പരീക്ഷകൾ നടത്തി തുടങ്ങി. ചില ഇടങ്ങളിൽ മാത്രം ഇപ്പോഴും ആരംഭിച്ചിട്ടില്ല. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ബോർഡ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുകയാണ്. 10, 12 ക്ലാസുകളിലെ പരീക്ഷകൾ കോവിഡ് -19 പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് നടത്തുന്നത്. അഡ്മിറ്റ് കാർഡിലും അധികാരികളും സൂചിപ്പിച്ചിരിക്കുന്നതുപോലെ വിദ്യാർത്ഥികൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും മറ്റ് കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുകയും വേണം.
മാർച്ച് 30 മുതൽ ക്ലാസ് 12 സീനിയർ സെക്കൻഡറി പരീക്ഷ നടത്താൻ BSEH തീരുമാനിച്ചു. ഹരിയാന ബോർഡ് പരീക്ഷ 2022 ക്ലാസ് 10 മാർച്ച് 31 മുതലും നടത്തുന്നു. ഉച്ചയ്ക്ക് 12:30 മുതൽ 3 വരെയുള്ള ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷകൾ നടക്കുന്നത്.
JEE മെയിൻ 2022 രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും. ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2022 അപേക്ഷാ പ്രക്രിയ ഏപ്രിൽ 5 ചൊവ്വാഴ്ച അവസാനിക്കും. ഏപ്രിൽ 21, ഏപ്രിൽ 24, ഏപ്രിൽ 25, ഏപ്രിൽ 29, മെയ് 1, മെയ് തീയതികളിൽ ആണ് ജെ.ഇ.ഇ മെയിൻ 2022 സെഷൻ പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് JEE മെയിൻ 2022-ന് ഔദ്യോഗിക വെബ്സൈറ്റ്- jeemain.nta.nic.in-ൽ അപേക്ഷിക്കാം.
അതേസമയം, മധ്യപ്രദേശ് ബോർഡ് (MPBSE) 10, 12 പരീക്ഷാ ഫലങ്ങൾ ഏപ്രിൽ 10-നകം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മൂല്യനിർണ്ണയ പ്രക്രിയ പൂർത്തിയാകാൻ സമയമെടുക്കുമെന്ന് കൺട്രോളർ, എംപി ബോർഡ് ബൽവന്ത് വർമ വ്യക്തമാക്കി. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം മാസാവസാനമോ മെയ് ആദ്യവാരമോ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments