എത്രയൊക്കെ എണ്ണയും മരുന്നും ചികിത്സയും നടത്തിയിട്ടും മുടി വളരുന്നില്ല എന്നതാണ് ഇന്ന് എല്ലാവരുടെയും പ്രശ്നം. എന്താണ് മുടി വളരാതിരിയിക്കാന് കാരണം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മുടി വളരാതിരിയ്ക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നതിനു പിന്നിലുള്ള കാരണങ്ങള്‍ എന്നു നോക്കാം. പാരമ്പര്യത്തിന് മുടിവളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും മുടിയില്ലാത്ത അച്ഛനമ്മമാരുടെ മക്കളാണെങ്കില്‍ അവര്‍ക്ക് മുടിയില്ലെന്ന് പരിതപിച്ചിട്ട് കാര്യമില്ല. ദിവസവും 100 മുടി വരെ കൊഴിയുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍, ഇതിന്റെ എണ്ണം 100-ല്‍ കൂടുതലാണെങ്കില്‍ പിന്നെ നിങ്ങളുടെ മുടി വളരും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷ നല്‍കാതിരിയ്ക്കുന്നതാണ് നല്ലത്.
പലപ്പോഴും ആരോഗ്യത്തിനും മുടിയുമായി ബന്ധമുണ്ട്. കാരണം, പ്രായം വര്‍ദ്ധിക്കുന്തോറും ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നം വരും. ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. ഈ സമ്മര്‍ദ്ദം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഇത് ഉള്ള മുടി കൊഴിയ്ക്കുകയും മുടിയുടെ വളര്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്നു. മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് മുടി വളര്‍ച്ച അവിടെ നിര്‍ത്തുന്നു. നനഞ്ഞ മുടിയില്‍ അധികം ചീപ്പുപയോഗിച്ച് ചീകുന്നതും അമര്‍ത്തി തുടയ്ക്കുന്നതുമാണ് പലപ്പോഴും അറ്റം പിളരാന്‍ കാരണമാകുന്നത്.
Read Also : ഇപ്പോള്‍ കോൺഗ്രസ് രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോൾ ലഭിക്കുമായിരുന്നു: പദ്മജ വേണുഗോപാല്‍
മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതും ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. മുടി സ്ട്രെയിറ്റനിംഗ് മാത്രമല്ല, മുടി കളര്‍ ചെയ്യുന്നതും അയേണ്‍ ചെയ്യുന്നതും എല്ലാം മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നു. ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തിലും പലപ്പോഴും മുടി വളര്‍ച്ച പ്രശ്നമാണ്. കാരണം, മുടിയുടെ ആരോഗ്യത്തിന് നമ്മള് ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കണം. വിറ്റാമിന്‍ ബി 12, സിങ്ക്, വിറ്റാമിന്‍സ് എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അല്ലാത്ത പക്ഷം മുടിയുടെ വളർച്ച മുരടിക്കും. ഷാമ്പു ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഷാമ്പു ദിവസവും ഉപയോഗിക്കുന്നത് അധികം വൈകാതെ നമ്മുടെ മുടി മുഴുവൻ കൊഴിയുന്നതിന് കാരണമാകും. ഇത് മുടി വളര്‍ച്ചയെ തടയുകയും ഉള്ള മുടിയെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു.
Post Your Comments