Latest NewsNewsLife StyleHealth & Fitness

കട്ടൻ ചായ കുടിക്കൂ : ​ഗുണങ്ങൾ നിരവധി

കട്ടന്‍ ചായ ഇഷ്‌ടപ്പെടാത്തവര്‍ കുറവായിരിക്കും. കട്ടൻ ചായക്ക് ചില ഗുണങ്ങളുണ്ട്. വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന ആന്റി ഓക്‌സിഡന്റുകളായ തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയവ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരും.

കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതത്തെ ചെറുക്കുകയും ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്‍റി ഓക്‌സിഡന്റുകളുടെ കലവറയാണ് കട്ടന്‍ചായ. സ്ഥിരമായി കട്ടന്‍ചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും.

Read Also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും

അസ്ഥികളുടെ ആരോഗ്യത്തിന് ചായയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് ഉത്തമമാണ്. ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ, ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, കട്ടന്‍ചായയിലെ ഫ്ലൂറൈഡ്, പല്ലുകള്‍ക്കും അസ്ഥികള്‍ക്കും നല്ലതാണ്. ക്ഷോഭമില്ലാതാക്കാനും കട്ടന്‍ചായ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button