ജക്കാര്‍ത്ത: 13 വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്ത കേസില്‍ അദ്ധ്യാപകന് വധശിക്ഷ വിധിച്ച് കോടതി. ഇന്തോനേഷ്യന്‍ കോടതിയുടേതാണ് നടപടി. സ്‌കൂളിന്റെ സ്ഥാപകനും ഉടമയും അദ്ധ്യാപകനുമായ ഹെറി വിരാവനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 11 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനെന്ന വ്യാജേനയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
Read Also : 9 ഭാര്യമാരിൽ ഒരാൾക്ക് വിവാഹ മോചനം വേണം: വീണ്ടും വിവാഹിതനായി 10 തികയ്ക്കാനൊരുങ്ങി ബ്രസീലിയൻ മോഡൽ
ഫെബ്രുവരിയില്‍ ബന്ദീങ് നഗരത്തിലെ കോടതി അദ്ധ്യാപകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അതിന് ശേഷം പ്രോസിക്യൂട്ടര്‍മാര്‍ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു.
അദ്ധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന്, ഇരകള്‍ ജന്മം നല്‍കിയ ഒന്‍പത് കുഞ്ഞുങ്ങളെ വനിതാ ശിശു സംരക്ഷണ ഏജന്‍സിക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ പെണ്‍കുട്ടികള്‍ മാനസികമായി സജ്ജമാകുന്നത് വരെയോ, കുഞ്ഞുങ്ങളെ തിരിച്ചെടുക്കാന്‍ അവര്‍ സജ്ജമാകുന്നത് വരെയോ ശിശു സംരക്ഷണ ഏജന്‍സി പരിപാലിക്കണമെന്നാണ് നിര്‍ദ്ദേശം.
2016 മുതല്‍ 2021 വരെയാണ് മതപഠനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ഇവരില്‍ എട്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായി. ഇവര്‍ ഒന്‍പത് കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.
Post Your Comments