KeralaLatest NewsNews

കെ റെയിൽ സർവ്വേ: കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങൾ വായ്പ നിഷേധിക്കാൻ പാടില്ലെന്ന് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: കെ റെയിൽ സർവ്വേയുടെ ഭാഗമായി കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങൾ വായ്പ നിഷേധിക്കാൻ പാടില്ലെന്ന് വ്യക്തമാക്കി സഹകരണ മന്ത്രി വി എൻ വാസവൻ. വായ്പ നൽകിയാലും ബാങ്കിന് നഷ്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുത്താൽ ബാങ്കിനുളള ബാധ്യത കൂടി തീർത്ത ശേഷമായിരിക്കും നടപടികൾ. അതിനാൽ വായ്പ നിഷേധിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: യോഗ ദിനത്തിലേക്ക് നൂറുദിന കൗണ്ട്ഡൗൺ ക്യാംപെയിൻ : പങ്കെടുക്കുന്ന നൂറു രാഷ്ട്രങ്ങളിൽ സൗദി-അറേബ്യയും

അതേസമയം, എറണാകുളത്ത് വിദ്യാർത്ഥികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ നടപടിയിൽ കേരളാ ബാങ്കിനോട് മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. അർബൻ ബാങ്ക് റിസർവ് ബാങ്കിന് കീഴിലാണ്. താമസിക്കാൻ ഇടമില്ലാതെ ആരെയും ജപ്തിയിലൂടെ ഇറക്കിവിടാൻ പാടില്ലെന്നാണ് സർക്കാർ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഓപ്പറേഷൻ പി ഹണ്ട്: ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയത് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ, 14 പേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button