ThrissurKeralaLatest News

ഇക്കുറി തൃശൂർ പൂരം കൊടിയേറും : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം

തൃശൂർ: നഗരത്തിൽ ആഘോഷാരവം ഉയർത്തിക്കൊണ്ട് ഇക്കൊല്ലവും തൃശ്ശൂർ പൂരം കൊടിയേറുമെന്ന് തീരുമാനം. തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. റവന്യു മന്ത്രി കെ രാജനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവരെക്കൂടാതെ കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ, പോലീസ് അധികാരികൾ, ഫയർഫോഴ്സ്, എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

കോവിഡ് രോഗബാധ കുറയുകയും നിയന്ത്രണങ്ങളിൽ ഇളവ് വരികയും ചെയ്ത സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടെയും പൂരം ഭംഗിയായി നടത്താൻ തീരുമാനിച്ചത്. രോഗബാധ വ്യാപകമായിരുന്നതിനാൽ, കഴിഞ്ഞ രണ്ടു വർഷവും പൂരം എല്ലാ ചടങ്ങുകളോടെയും നടത്താൻ സാധിച്ചിരുന്നില്ല.

പൂരം നടത്തിപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാൻ ഓരോ വകുപ്പുകളോടും ദേവസ്വങ്ങളോടും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പൂരത്തിന്റെ ഭാഗമായി നടത്തേണ്ട ചടങ്ങുകളും അനുമതിയും സമയബന്ധിതമായി നേടണം, എന്നിട്ട് കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button