Latest NewsKeralaNewsIndia

ഉദ്ധവ് താക്കറെയും അജിത് പവാറും ചേർന്ന് ഇന്നത്തെ ഇന്ത്യയെ മാറ്റുമെന്ന് ഉറപ്പുണ്ട്: ശരത് പവാര്‍

പൂനെ: ഉദ്ധവ് താക്കറെയും അജിത് പവാറും ചേർന്ന് ഇന്നത്തെ ഇന്ത്യയെ മാറ്റുമെന്ന് ഉറപ്പുണ്ടെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. രാജ്യത്ത് പഴയത് പോലെ മത സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും, വ്യത്യസ്ത ചിന്താഗതിയുള്ള പാര്‍ട്ടിയാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും ശരത് പവാർ പറഞ്ഞു.

Also Read:കേന്ദ്രത്തിന്റെ ഒരു കോടി രൂപയുടെ ഇന്നവേഷൻ ചലഞ്ച്: പ്രീഫൈനലിൽ ഇടംനേടി കൈറ്റ്

‘മുന്‍കാലങ്ങളില്‍ രാഷ്ട്രീയം ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍, ഇന്ന് അതേ രാഷ്ട്രീയം ഉപയോഗിച്ച്‌ ജനങ്ങളെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മഹാത്മാഗാന്ധിയും മൗലാനാ അബുല്‍ കലാം ആസാദുമുള്‍പ്പടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ചവരെ അപകീര്‍ത്തിപ്പെടുത്താനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്’, അദ്ദേഹം വിമർശിച്ചു.

‘വിദ്വേഷം പരത്തുന്ന പാര്‍ട്ടിയാണ് ബിജെപി. അത്തരമൊരു പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ എങ്ങനെയാണ് രാജ്യത്ത് ഐക്യം നിലനിര്‍ത്താന്‍ സാധിക്കുക. രാജ്യത്ത് നിലനില്‍ക്കുന്ന മതത്തിന്‍റെ പേരിലുള്ള അന്ധതക്കെതിരെ പോരാടാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്’, പവാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button