Latest NewsNewsIndia

സ്വവർഗ വിവാഹം നിയമവിധേയമാക്കണം: പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലേ

ഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നും എൽജിബിടിക്യൂഐ വിവാഹത്തിന് അർഹമായ എല്ലാ ആനുകുല്യങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് എൻസിപി എംപി സുപ്രിയ സുലേ. 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റിന്റെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ട് ‘ഭർത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകൾക്ക് പകരം ‘ഇണ’ എന്നാക്കി മാറ്റണമെന്നും ബില്ലിൽ നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കിൽ വിവാഹപ്രായം 21 വയസും, സ്ത്രീകളാണെങ്കിൽ 18 വയസും ആയി നിജപ്പെടുത്താനാണ് ബില്ലിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ട് 2018ൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി നിയമം റദ്ദാക്കിയിരുന്നു. ഇത് വളരെ പുരോഗമനപരമായി ഒരു മാറ്റമായിരുന്നുവെന്നും എന്നാൽ, എൽബിടിക്യൂഐ വ്യക്തികൾ ഇപ്പോഴും സമൂഹത്തിനുള്ളിൽ വിവേചനം നേരിടുന്നുവെന്നും സുപ്രിയ സുലേ പാർലമെന്റിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button