Latest NewsNewsLife StyleHealth & Fitness

യോ​ഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

ഇന്നത്തെ കാലത്ത് യോഗയുടെ പ്രസക്തി തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ശാരീരികവും, മാനസികവും, ഭൗതികവും, ആത്മീയവുമായ വികാസം യോഗ പരിശീലനത്തിലൂടെ സംഭവിക്കുന്നു എന്നത് അതിനെ മറ്റു വ്യായാമാങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. യോഗ നിത്യവും പരിശീലിക്കുന്നത് വഴി ശരീരത്തിന്റെ സന്തുലന ശേഷി വര്‍ദ്ധിക്കുന്നു.

ശരീരത്തിനുള്ളിലെ സംവേദനം ശ്വാസകോശത്തിന്റെ ശ്വസനശേഷി വര്‍ദ്ധിപ്പിക്കുന്നു. ശരീര മനസുകള്‍ക്ക് ശാന്തത പ്രദാനം ചെയ്യുന്നു. ശരീരത്തിന്റെ രക്ത ചംക്രമണം മെച്ചപ്പെടുത്തുന്നതോടൊപ്പം ശരീരത്തിന്റെ ഊര്‍ജ്ജസ്വലത നിലനിര്‍ത്താനും സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു, അതോടൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയാനുമുള്ള ഏറ്റവും നല്ല ഉപാധിയാണ് യോഗ.

Read Also : സ്വ​കാ​ര്യ ബ​സി​ൽ മോ​ഷ​ണം : രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

രക്ത സമ്മര്‍ദ്ദം, പ്രമേഹം, രക്തത്തിലെ കൊഴുപ്പ്, അമിത വണ്ണം എന്നിവ യോഗ പരിശീലനം വഴി കുറയ്ക്കുവാന്‍ സാധിക്കും. സ്ത്രീകളില്‍ കണ്ടു വരുന്ന ആര്‍ത്തവ കാലത്തെ വേദനകളും, അസ്വസ്ഥതകളും പൂര്‍ണമായും അകറ്റുവാന്‍ യോഗ പരിശീലനം സഹായിക്കുന്നു.

യോഗ പരിശീലിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്താണെന്ന് നോക്കാം. നല്ല വായു സഞ്ചാരമുള്ള സ്ഥലം തിരഞ്ഞെടുക്കണം. പ്രഭാതമാണ് അനുയോജ്യമായ സമയം. വൈകുന്നേരങ്ങളില്‍ 4 മണിക്കും 8 മണിക്കും ഇടയില്‍ ആഹാരം കഴിക്കുന്നതിനു മുന്‍പായി ചെയ്യാം. ഒരു പായയോ, കട്ടിയുള്ള വിരിപ്പോ നിലത്തു വിരിച്ചു വേണം യോഗ ചെയ്യാന്‍.

അയഞ്ഞതും, ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കണം. സ്വന്തം ശരീരത്തെ മനസിലാക്കി വേണം യോഗ പരിശീലിക്കാന്‍. ശരീരത്തിന് അധികം ആയാസം നല്കുന്നത് ഗുണത്തിന് പകരം ദോഷത്തിനു കാരണമാകും. ഗര്‍ഭിണികള്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ യോഗ പരിശീലിക്കുമ്പോള്‍ നിര്‍ബന്ധമായും ഡോക്ടറുടെയോ, യോഗാചാര്യന്റെയോ ഉപദേശം തേടിയിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button