Latest NewsNewsInternational

അഫ്ഗാനില്‍ കറുപ്പു കൃഷി നിരോധിച്ചു: നിയമം ലംഘിച്ചാല്‍ ശരിയ നിയമപ്രകാരം ശിക്ഷ നൽകുമെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന് ഉത്പാദനം നിരോധിച്ച്‌ താലിബാന്‍. ഇത് സംബന്ധിച്ച് താലിബാന്റെ പരമോന്നത നേതാവ് ഹൈബതുല്ലാ അഖുന്ദ്‌സാദ പ്രഖ്യാപനം നടത്തി. മയക്കുമരുന്നുകളുടെ ഉത്പാദനവും ഉപയോഗവും വില്‍പനയുമെല്ലാം നിയമംമൂലം നിരോധിച്ചതായും ഉത്തരവിൽ പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരവ് ലംഘിച്ചാല്‍ കൃഷി പൂര്‍ണ്ണമായി നശിപ്പിക്കുമെന്നും ശരിയ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ക​ടു​ത്ത ദാ​രി​ദ്ര്യം നിലനിൽക്കുന്ന അഫ്ഗാനിലെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ക​റു​പ്പ് കൃ​ഷി. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും മയക്കുമരുന്നുകളും ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍.

ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നടക്കുന്ന കലാ പരിപാടികളിൽ അഹിന്ദുക്കളായ കലാകാരന്മാർക്ക് അവസരം നിഷേധിക്കുന്നത് ദുരാചാരം

നേരത്തെ, താലിബാന്‍ അഫ്ഗാനില്‍ ഭരിച്ച സമയത്തും അന്താരാഷ്ട്ര അംഗീകാരം ലഭിക്കാനായി മയക്കുമരുന്ന് ഉത്പാദനം നിരോധിച്ചിരുന്നു. എന്നാല്‍, പിന്നീട് ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിരോധനത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button