
പെരുമ്പാവൂര്‍: വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച വിശ്രമകേന്ദ്രവും ബസ് കാത്തുനില്‍പ് കേന്ദ്രവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കൂവപ്പടി പോളിടെക്‌നിക്കിന് മുന്നില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച വിശ്രമ കേന്ദ്രവും ബസ് കാത്തുനില്‍പ് കേന്ദ്രവും ആണ് നശിപ്പിച്ചത്.
Read Also : വീട്ടമ്മയോട് അപമര്യാദയായി പെരുമാറി : മധ്യവയസ്കൻ അറസ്റ്റിൽ
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബുധനാഴ്ചയാണ് കേന്ദ്രം സ്ഥാപിച്ചത്. തുടർന്ന്, ഇവിടത്തെ നിര്‍മിതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് യൂണിറ്റ് പ്രസിഡന്‍റ് അല്ലാമ ആദില്‍ കോടനാട് പൊലീസിൽ പരാതി നല്‍കി.
ഇതിനു മുമ്പും പോളിടെക്‌നിക് പരിസരത്ത് ഇത്തരം പ്രവൃത്തികള്‍ നടന്നിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
Post Your Comments