Article

കുട്ടികളെ നിങ്ങള്‍ക്ക് നല്ല മാര്‍ക്ക് നേടണോ ? എങ്കില്‍ ഇനി മുതല്‍ ചിട്ടയായി പഠിക്കാം

സംസ്ഥാനത്ത് കേരള സിലബസിലുള്ള പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ക്ക് ആരംഭമായി. ഇനി ചിട്ടയായി പഠിക്കുക എന്നതാണ് പ്രധാനം. സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ ഏപ്രില്‍ 26നും ആരംഭിക്കും. പഠനം കാര്യമായി എടുക്കേണ്ട സമയമാണിത്. അതിനായി ഒരു ടൈംടേബിള്‍ തയ്യാറാക്കി പഠിക്കുകയായിരിക്കും ഏറ്റവും ഉചിതം.

ആദ്യമായി പരീക്ഷയില്‍ നിങ്ങള്‍ക്ക് എത്ര മാര്‍ക്ക് വേണം എന്നതിന് വ്യക്തത വരുത്തുക. റിയലിസ്റ്റിക് ആയി വേണം ഇത് പ്ലാന്‍ ചെയ്യാന്‍. നിങ്ങള്‍ വളരെക്കുറച്ചു സമയം മാത്രം പഠിക്കുകയും കുറവ് ശ്രമം നടത്തുകയും ചെയ്യുന്ന ആളായിരിക്കുകയും 95 ശതമാനം മാര്‍ക്ക് വേണം എന്ന് പ്ലാന്‍ ചെയ്യുകയും ചെയ്താല്‍ ഫലം ലഭിക്കണമെന്നില്ല. നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും വിനിയോഗിക്കുന്ന സമയത്തിനും നിങ്ങളുടെ പഠനസാമര്‍ത്ഥ്യത്തിനും അനുസരിച്ചുള്ള പ്ലാന്‍ തയ്യാറാക്കുന്നതാണ് ഉചിതം. ടാര്‍ഗറ്റ് തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നീട്,  അതിനനുസരിച്ചു കൃത്യമായി വര്‍ക്ക് ചെയ്യുക.

ടൈം ടേബിള്‍ തയ്യാറാക്കാം

പഠനത്തിനായി രാത്രി എത്ര സമയം, പകല്‍ എത്ര സമയം എന്നിവ തീരുമാനിക്കണം. എത്ര സമയം പഠിക്കണം, എത്ര സമയം ഉറങ്ങണം, റിവിഷന്‍ എത്ര സമയം, വിശ്രമവും ഭക്ഷണവും… അങ്ങനെ എല്ലാം ടൈം ടേബിളില്‍ പരാമര്‍ശിക്കണം. ഏതു വിഷയമാണ് കൂടുതല്‍ പഠിക്കേണ്ടത്, ഏതിനു കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നിവ തീരുമാനിക്കണം. നിങ്ങള്‍ക്ക് പഠിക്കാന്‍ പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കാം. 45 മിനിറ്റ് പഠിച്ചശേഷം അഞ്ചു മിനിറ്റ് ബ്രേക്ക് എടുക്കുക.

ഇനി ആദ്യം മുതല്‍ എല്ലാം പഠിക്കാനുള്ള സമയമില്ല. പഠിച്ചത് റിവിഷന്‍ ചെയ്യാനും ഏറ്റവും പ്രധാനപ്പെട്ടവ പഠിക്കാനും മാത്രമേ സമയമുള്ളൂ. അതിനാല്‍ പരമാവധി പഴയ ചോദ്യപേപ്പറുകള്‍ ശേഖരിക്കുക. ആവര്‍ത്തിച്ചുവരുന്ന ചോദ്യങ്ങളും പാഠഭാഗങ്ങളും ഏതാണെന്നു മനസ്സിലാക്കുക. പലപ്പോഴും 70 ശതമാനം ചോദ്യങ്ങളും വരുന്നത് 20-30 ശതമാനത്തോളം വരുന്ന പാഠഭാഗങ്ങളില്‍നിന്നാണ്. പഴയ ചോദ്യപേപ്പറുകളില്‍നിന്ന് അവ ഏതെല്ലാമാണെന്ന് കണ്ടെത്താനാവും. Essays, one word questions എന്നിവ ആവര്‍ത്തിക്കുന്നുണ്ടാവാം. അങ്ങനെ കണ്ടെത്തിയശേഷം ആ പാഠഭാഗങ്ങള്‍ കൂടുതല്‍ നന്നായി പഠിക്കുക. ആവര്‍ത്തിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒരു തവണ വായിച്ചുപോകുക.

പരീക്ഷ കഴിയുന്നതുവരെ ടി.വി, മൊബൈല്‍, ടാബ് തുടങ്ങിയ എല്ലാ സ്‌ക്രീനുകളില്‍നിന്നും അവധിയെടുക്കുക. ഇപ്പോള്‍, തത്കാലം പഠനത്തില്‍ മാത്രം ശ്രദ്ധിക്കാം എന്ന ഉറച്ച തീരുമാനത്തോടെ പഠനത്തെ സമീപിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടാന്‍ കഴിയും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button