ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് നേപ്പാളിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായെന്ന്, നേപ്പാള്‍ പ്രധാനമന്ത്രി ശേര്‍ ബഹാദുര്‍ ദുബെ. ഇന്ത്യയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ ശേര്‍ ബാഹാദുര്‍ ദുബെയും ചേര്‍ന്നാണ് ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടത്. മോദിയാണ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്.
ബീഹാറിലെ ജയനഗറില്‍ നിന്ന് നേപ്പാളിലേക്ക് ജനക്പൂരിലെ കുര്‍ത്തയിലേക്കാണ് സര്‍വീസ്. എട്ട് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ആറിടത്ത് ട്രെയിന്‍ നിര്‍ത്തും. 47 റോഡ് ക്രോസിങ്ങുകള്‍ ഈ പാതയിലുണ്ട്. 127 ചെറുപാലങ്ങളും 15 വലിയ പാലങ്ങളും നിര്‍മിച്ചിരിക്കുന്ന ഈ പാത 34.9 കിലോമീറ്ററുണ്ട്. ജനക്പൂരിലേക്കുള്ള തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ പാത നിര്‍മിച്ചിരിക്കുന്നത്.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള ബീഹാറിലെ റെയില്‍വേ സ്റ്റേഷനാണ് ജയനഗര്‍.
Post Your Comments