ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോൾ മത്സരക്രമമായി. സൂപ്പർ താരങ്ങളായ ലയണൽ മെസിയും ലെവന്‍ഡോസ്കിയും നേർക്കുനേർ ഏറ്റുമുട്ടും. യൂറോപ്യന്‍ വമ്പന്മാരായ സ്പെയ്നും ജര്‍മനിയും ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന സവിശേഷത. ഗ്രൂപ്പ് ഇയിലാണ് ഇവര്‍ മത്സരിക്കുക. ജപ്പാനാണ് മൂന്നാമത്തെ ടീം. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂസിലന്‍ഡോ അല്ലെങ്കില്‍ കോസ്റ്ററിക്കയോ ഗ്രൂപ്പിലെത്തും.
ആതിഥേയരായ ഖത്തര്‍, എ ഗ്രൂപ്പിലാണ്. നെതര്‍ലന്‍ഡ്സ്, സെനഗല്‍, ഇക്വഡോർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകള്‍. ഗ്രൂപ്പ് ജിയിലാണ് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍. സ്വിറ്റസര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍ എന്നിവരോടാണ് ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടുക.
Read Also:- ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ കറിവേപ്പില!
ഗ്രൂപ്പ് സിയിലാണ് സൂപ്പർ താരം മെസിയും സംഘവും കളിക്കുക. ലെവന്‍ഡോസ്കിയുടെ പോളണ്ടുമായി അര്‍ജന്റീനയ്ക്ക് കളി വരും. മെക്സിക്കോ, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചിലാണ്. ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്സ്
സെനഗല്‍
ഇക്വഡോർ
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്
വെയ്ല്‍സ്/ സ്കോട്ലന്ഡ്/ യുക്രൈൻ
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്മാര്ക്ക്
ടുണീഷ്യ
ഓസ്ട്രേലിയ/ യുഎഇ/ പെറു
ഗ്രൂപ്പ് ഇ
ജര്‍മനി
സ്പെയ്ന്‍
ജപ്പാന്
ന്യൂസിലന്‍ഡ്/ കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന
Post Your Comments