തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്റെ 51.19 കോടി രൂപ അപ്രത്യക്ഷമായതായി ആരോപണം. പുതിയ ബജറ്റ് വന്നപ്പോഴാണ് പണം കാണാതെ പോയത്. ഇതുമായി ബന്ധപ്പെട്ട് തിരുവന്തപുരം കോര്‍പ്പറേഷന്‍ കൗസിലര്‍ അജിത് കരമനയുടെ പ്രതികരണം ശ്രദ്ധനേടുന്നു.
ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ലെന്നും ബഡ്ജറ്റിലെ 187-ആം പേജിൽ 51.19 കോടിയുടെ വ്യത്യാസം കാണുന്നുവെന്നും അജിത് സമൂഹമാധ്യമത്തിലൂടെ വിമർശിച്ചു.
read also: രക്ഷിതാക്കൾ ശ്രദ്ധിക്കൂ, നിങ്ങളുടെ കുട്ടിയ്ക്ക് ഓട്ടിസമുണ്ടോ: അറിയാം ഇക്കാര്യങ്ങൾ
കുറിപ്പ് പൂർണ്ണ രൂപം
ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ല !!
ബഡ്ജറ്റിലെ Page No : 187 -ൽ
E ഫണ്ടിനെ കുറിച്ചാണ് പ്രതി ബാധിച്ചിരിക്കുന്നത്…
കേന്ദ്രാവിഷ്‌കരണ പദ്ധതികളായ
BSUP, RAY , NULM, അമൃത് , PMAY, സ്റ്റാർട്ട് സിറ്റി എന്നിങ്ങനെ പല ഇനത്തിലായിട്ട് തുടക്കത്തിലുള്ള Openig balance …. പിന്നീട് ഈ വർഷം കിട്ടിയ തുക …..ഈ വർഷം ചിലവാക്കിയ തുക …..
2022 മാർച്ചിൽ കണക്കാക്കേണ്ട closing balance നെ കുറിച്ചൊക്കെ അവിടെ പറയുന്നുണ്ട് …
2021 മാർച്ചിൽ close ചെയ്തപ്പോൾ ഉള്ള balance ആണ് Openig balance ആയിട്ട് Page No 187-ൽ ആദ്യ കോളത്തിലും രണ്ടാമത്തെ കോളത്തിലും പ്രതിബാധിച്ചിരിക്കുന്നത്. ആ തുകകൾ Total 332.59 കോടി opening balance ആയിട്ട് വിവിധ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ നഗരസഭയുടെ നീക്കിയിരുപ്പ് ബാക്കി ഉള്ളതായി കാണുന്നത്.
എന്നാൽ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് റിക്കാർഡ് പരിശോധിക്കുമ്പോൾ 383.78 കോടി രൂപ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷത്തെ Closing balance ആണ് ഈ വർഷത്തെ Opening balance എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ!
ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ല.
അതായത് …
കഴിഞ്ഞ വർഷത്തെ നീക്കീരുപ്പ് തുകയായ 383.78 കോടി ഈ വർഷത്തെ Opening balance ആയിട്ട് വന്നപ്പോൾ വെറും 332.59 കോടി രൂപ ആയിട്ടാണ് കണക്കിൽ തെറ്റായി പ്രതിപാദിച്ചിരിക്കുന്നത്.
അതായത് 51.19 കോടിയുടെ വ്യത്യാസം Page 187 -ൽ മാത്രം കാണുന്നു.
Post Your Comments