ലക്നൗ: നൂറു ദിവസത്തിനുള്ളിൽ 10,000 ചെറുപ്പക്കാർക്ക് സർക്കാർ ജോലി നൽകണമെന്ന് ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമന ബോർഡുകളോടാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവ്.
‘നിരവധി പദവികൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഉത്തർപ്രദേശ് യുവത്വത്തെ സർക്കാർ ജോലികളുമായി ബന്ധിപ്പിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അവർക്ക് തൊഴിൽ നൽകാൻ എനിക്ക് ഉത്തരവാദിത്വമുണ്ട്. നൂറു ദിവസത്തിനുള്ളിൽ 10,000 ചെറുപ്പക്കാർക്ക് സർക്കാർ ജോലി നൽകും’ ആദിത്യനാഥ് വ്യക്തമാക്കി.
നിയമനം നടത്താൻ പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കണമെന്നും,നൂതന മാർഗ്ഗങ്ങളുപയോഗിച്ച് കടലാസ് നിയമനങ്ങളുടെ നൂലാമാലകൾ ഒഴിവാക്കണമെന്നും അധികാരികൾക്ക് നൽകിയ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.
Post Your Comments