Latest NewsNewsIndia

കശ്മീർ ഫയൽസിന് അനുമതി പോലും നൽകരുതായിരുന്നു, ബി.ജെ.പി വിഷകരമായ അന്തരീക്ഷം സൃഷ്‌ടിച്ചു: വിചിത്ര വാദവുമായി ശരത് പവാർ

ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ നൽകുന്നത് തെറ്റായ സന്ദേശമെന്ന് എൻ.സി.പി നേതാവ് ശരത് പവാർ. ചിത്രം തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ ശരത് പവാർ, ഇതിന് പിന്നിൽ ബി.ജെ.പിയാണെന്നും ആരോപിച്ചു. കശ്മീർ ഫയൽസ് എന്ന ചിത്രം ഉപയോഗിച്ച് ‘വിഷകരമായ അന്തരീക്ഷം’ സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന, എൻ.സി.പിയുടെ ന്യൂനപക്ഷ യൂണിറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:ഫിഫയുടെ പുതിയ റാങ്കിംഗ് പുറത്ത്: ലോകകപ്പ് മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും

വിവേക് ​​അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് എന്ന സിനിമ, താഴ്‌വരയിൽ നിന്ന് പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചും അതിനുണ്ടായ സാഹചര്യത്തെ കുറിച്ചും തെറ്റായ പ്രചരണം ആണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു ചിത്രം പ്രദർശനത്തിന് അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് പവാർ പറഞ്ഞു. ഈ സിനിമയ്ക്ക് അനുമതി പോലും നിഷേധിക്കേണ്ട ഇടത്ത്, ഇതിന് നികുതി ഇളവുകൾ നൽകുകയും രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ ഉത്തരവാദികളായവർ, ജനങ്ങളിൽ രോഷം ജനിപ്പിക്കുന്ന സിനിമ കാണാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവെന്ന് പവാർ ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകൾക്ക് മാത്രമല്ല, താഴ്‌വരയിലെ മുസ്ലിംങ്ങൾക്കും ഇവിടം വിടേണ്ടതായി വന്നുവെന്ന് പവാർ കൂട്ടിച്ചേർത്തു.

‘ആ സംഭവങ്ങൾക്ക് എല്ലാം കാരണം പാകിസ്ഥാൻ ഭീകരരും ബി.ജെ.പിയും ആണ്. കശ്മീരി പണ്ഡിറ്റുകൾക്കും മുസ്ലിംങ്ങൾക്കും നേരെയുള്ള ആക്രമണത്തിന് പിന്നിൽ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകളാണ്. ബി.ജെ.പി സർക്കാർ കശ്മീരി പണ്ഡിറ്റുകളോട് കരുണയുള്ളവരായിരുന്നുവെങ്കിൽ, താഴ്‌വരയിൽ അവരുടെ പുനരധിവാസത്തിനുള്ള നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ, ന്യൂനക്ഷങ്ങൾക്കെതിരെ നിഷേധാത്മക വികാരം ഉയർത്തുകയല്ല ചെയ്യേണ്ടത്’, പവാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button