ന്യൂഡൽഹി: വാഹനങ്ങളിൽ എയർബാഗുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ആറു വീതം എയർബാഗുകൾ ആണ് വാഹനങ്ങളിൽ നിർബന്ധമാക്കുകയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ഇക്കൊണൊമിക് മോഡലുകൾ അടക്കം എല്ലാ വാഹനങ്ങൾക്കും ഇനിമുതൽ ഇത് നിർബന്ധമാകും. പുതുതായി വാഹനവിപണിയിൽ ഇറങ്ങാൻ പോകുന്ന ഇലക്ട്രോണിക് വാഹനങ്ങളുടെ മോഡലുകളിലും എയർബാഗ് സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ല.
എയർബാഗില്ലാത്ത വാഹനങ്ങൾ അപകടത്തിൽ പെടുന്നത് മൂലം നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എയർബാഗ് നിർബന്ധമാക്കിയിരുന്നെങ്കിൽ, 2020-ൽ മാത്രം ഇന്ത്യൻ നിരത്തുകളിൽ ഇത്തരത്തിൽ പതിമൂവായിരത്തിലധികം ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് ഗഡ്കരി വെളിപ്പെടുത്തി.
Post Your Comments