സ്ത്രീകളില്‍ കാണുന്ന കാന്‍സറുകളിലൊന്നാണ് അണ്ഡാശയ കാന്‍സര്‍. ഇത് അവസാന ഘട്ടത്തിലാണ് പലരിലും കണ്ടെത്തുന്നത്. ഗുരുതര രോഗലക്ഷണങ്ങളൊന്നും ആദ്യഘട്ടത്തില്‍ ഉണ്ടാകണമെന്നില്ല. ശരീരം തരുന്ന ചില ലക്ഷണങ്ങളെ പലപ്പോഴും വയര്‍ സംബന്ധമായ അസുഖമാണെന്ന് കരുതി പലരും തള്ളിക്കളയുകയാണ് ചെയ്യുന്നത്. അവസാന ഘട്ടമാകുമ്പോഴേയ്ക്കും രോഗം
അതീവ ഗുരുതരാവസ്ഥയിലെത്തിയിട്ടുണ്ടാകും.
അണ്ഡാശയ കാന്‍സര്‍ തിരിച്ചറിയാന്‍ ശരീരം നല്‍കുന്ന ചില സൂചനകള്‍ ശ്രദ്ധിക്കാം.
വയര്‍ വല്ലാതെ വീര്‍ത്തിരിക്കുന്നതും വയറിലെ ഉരുണ്ട് കയറ്റവും പലരും കാര്യമാക്കാറില്ല. വയറെരിച്ചിലിന്റെ പ്രശ്‌നമാണെന്ന് കരുതി പലരും തള്ളിക്കളയുകയാണ് പതിവ്. അതുകൊണ്ടുതന്നെ അവ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണമായി പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാറുമില്ല.
പുറം വേദനയും ഇങ്ങനെതന്നെയാണ്. എല്ലുകളുടെയോ പേശികളുടെയോ പ്രശ്‌നമാണെന്നാണ് പലരും പൊതുവെ കരുതുക. എന്നാല്‍, ഇത് അണ്ഡാശയ അര്‍ബുദം കൊണ്ടും ഉണ്ടാകാറുണ്ട്. അതുകൊണ്ട് പതിവായി പുറംവേദന ഉണ്ടാകുന്നവര്‍ ഡോക്ടറെ ബന്ധപ്പെടണം. മലബന്ധം, അതിസാരം എന്നിവയും ദഹനപ്രശ്‌നമായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. പക്ഷെ ഇത്തരം ലക്ഷണങ്ങള്‍ സ്ത്രീകളില്‍ അണ്ഡായശ അര്‍ബുദത്തിന്റെ സൂചനയായും ഉണ്ടാകാറുണ്ട്.
Post Your Comments