കഠിനമായ കരിയർ നീക്കങ്ങളെക്കുറിച്ച് പല പ്രമുഖരും പറഞ്ഞിട്ടുണ്ട്. ഇവരുടെ ജീവിതത്തിലെ വഴിത്തിരിവ് ആയ സംഭവമെല്ലാം അത്ഭുതത്തോടെയേ കേട്ടിരിക്കാനാകൂ. അത്തരം, അമ്പരപ്പിക്കുന്ന ഒരു ജീവിത കഥയാണ് ജോഷ്വ ബ്രൂം എന്ന മുൻ പോൺ താരത്തിന് പറയാനുള്ളത്. ജീവിതത്തിന്റെ ഒരു ഘട്ടമെത്തിയപ്പോൾ, ഇനി തനിക്ക് മുന്നോട്ട് പോകാൻ സാധിക്കുന്ന പാതകൾ ഇല്ലെന്ന് കരുതി വഴിമുട്ടി നിന്നിരുന്ന അദ്ദേഹം ഇന്ന് ഒരു പാസ്റ്റർ ആണ്. പോൺ സ്റ്റാറിൽ നിന്നും പാസ്റ്ററിലേക്കുള്ള സഞ്ചാര ദൂരം വെളിപ്പെടുത്തുകയാണ് ജോഷ്വ.
ആറ് വർഷമാണ് ജോഷ്വ പോൺ താരമായി നിലനിന്നിരുന്നത്. ഇക്കാലയളവിൽ, 1,000 -ത്തിലധികം അഡൾട്ട് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അഡൾട്ട് വ്യവസായത്തിൽ വളരെ അധികം പ്രശസ്തി നേടിയ ആളായിരുന്നു ജോഷ്വ. ഈ മേഖലയിൽ തുടരാനാകില്ലെന്ന തിരിച്ചറിവ് ജോഷ്വക്ക് ഉണ്ടായെങ്കിലും, എല്ലാം ഇട്ടെറിഞ്ഞ് പെട്ടെന്നൊരു ദിവസം ഓടിയൊളിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എന്നാൽ, നീണ്ട നാളത്തെ ശ്രമത്തിനൊടുവിൽ ജോഷ്വ, താനിനി അഡൾട്ട് സിനിമകൾ ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ചു. പതുക്കെ അദ്ദേഹം, ആത്മീയപാത തിരഞ്ഞെടുത്തു. നിരാശയിൽ നിന്നും കരകയറാൻ ആത്മീയതയെ ആയിരുന്നു ജോഷ്വ കൂട്ടുപിടിച്ചത്. അദ്ദേഹം തന്നെയാണ് തന്റെ ജീവിത കഥ പറഞ്ഞത്.
‘ഞാൻ കിടക്കയിൽ കിടന്ന് ചിന്തിച്ചു. ഇനി എന്ത് ചെയ്യും? എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല. മരിക്കാൻ ആഗ്രഹിച്ചു. പക്ഷെ, സ്വയം അവസാനിപ്പിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഇങ്ങനെ ഒരു ജോലി ചെയ്യുന്ന എനിക്ക് എന്ത് ഭാവിയാണുള്ളത്? എന്നെ വിവാഹം കഴിക്കാൻ ആരും വരില്ല, എന്നെ ജോലിക്കെടുക്കാൻ ആരും തയ്യാറാവില്ല. ഞാൻ ഒന്നിനും കൊള്ളാത്തവാനാണ്’, ഇങ്ങനെയായിരുന്നു ജോഷ്വ ചിന്തിച്ചിരുന്നത്. ഈ ചിന്തകൾക്കൊടുവിലാണ് അശ്ളീല സിനിമ മേഖലയിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങാൻ അദ്ദേഹം തീരുമാനിച്ചത്.
അശ്ലീല വ്യവസായത്തിലേക്ക് ജോഷ്വ കടന്നത്, വലിയൊരു സ്വപ്നം കണ്ടിട്ടായിരുന്നു. സിനിമാ താരമാകാനുള്ള തന്റെ സാധ്യതകളെ വർധിപ്പിക്കാൻ ഈ മേഖലയ്ക്ക് കഴിയുമെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. ഇതിന്റെ ഭാഗമായി, ആദ്യ അഡൾട്ട് സിനിമ ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ, പ്രതിമാസം ഡസൻ കണക്കിന് ചിത്രങ്ങളിലേക്ക് അദ്ദേഹത്തിന് ക്ഷണം വന്നു. പതുക്കെ, ഈ വ്യവസായത്തിലെ ഏറ്റവും ജനപ്രിയനായ പുരുഷ താരങ്ങളിൽ ഒരാളായി അദ്ദേഹം മാറി. എന്നിരുന്നാലും, അവന്റെ ഹൃദയം അതിൽ തൃപ്തനായിരുന്നില്ല.
Also Read:ബസ് നിരക്കിലും കേരളം നമ്പർ വൺ: തമിഴ്നാട്ടിലെ ബസ് നിരക്ക് കേരളത്തിന്റെ പകുതി
‘ഞാൻ കോടികൾ സമ്പാദിച്ചു. പോകാൻ ആഗ്രഹിച്ച സ്ഥലത്തെല്ലാം പോയി. എല്ലാ തരത്തിലുമുള്ള സെക്സും ഞാൻ ചെയ്തു. എന്നാൽ എല്ലാം നേടി എന്ന് കരുതുമ്പോഴും, എന്റെ ജീവിതത്തിൽ എല്ലാം എനിക്ക് നഷ്ടപ്പെടുകയായിരുന്നു. എനിക്ക് ചുറ്റിനും ശൂന്യതയായിരുന്നു. അങ്ങനെ ഏറെ നാളത്തെ ആലോചനകൾക്ക് ഒടുവിൽ ഞാൻ ആ മേഖല വേണ്ടെന്ന് വെച്ചു’, ജോഷ്വ പറയുന്നു.
സ്വന്തം നാടായ കരോലിനയിലേക്ക് മടങ്ങിയ താരം കടുത്ത വിഷാദവും, നാണക്കേടും അനുഭവിച്ചു. കണ്ടുമുട്ടുന്നവരിൽ നിന്നെല്ലാം അദ്ദേഹം തന്റെ ഭൂതകാലം മറച്ച് വച്ചു. ഒരു സാധാരണ ജീവിതം ആഗ്രഹിച്ച ജോഷ്വ ഇതിനായി ശ്രമിച്ചു. നാട്ടിൽ തന്നെയുള്ള ഒരു ജിമ്മിൽ ജോലിയ്ക്ക് കയറി. പിന്നീടാണ് അദ്ദേഹം ഇപ്പോഴത്തെ ഭാര്യയായ ഹോപ്പിനെ കണ്ടുമുട്ടുന്നത്. അദ്ദേഹം തന്റെ ഭൂതകാലത്തെ കുറിച്ച് അവളോട് തുറന്ന് പറഞ്ഞു. ഒരിക്കൽ ഇരുവരും ഒന്നിച്ച് പള്ളിയിൽ പോയി. അവിടെ വച്ച് ഒരു ആത്മീയ ഉണർവ് ജോഷ്വയ്ക്ക് അനുഭവപ്പെട്ടു. അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. പിന്നീട്, പാസ്റ്ററായി. 2016 -ൽ ഇരുവരും വിവാഹിതരായി. സീഡാർ റാപ്പിഡ്സിലെ ഗുഡ് ന്യൂസ് ബാപ്റ്റിസ്റ്റ് ചർച്ചിലെ പാസ്റ്ററാണ് ജോഷ്വ ഇന്ന്.
Post Your Comments