![Ramadan](/wp-content/uploads/2020/05/Ramadan.jpg)
മസ്കത്ത്: ഒമാനിൽ റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ. ഔഖാഫ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ശഅ്ബാൻ 29 ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, ശനിയാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച റമസാൻ മാസം ആരംഭിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
മാസപ്പിറവി നിരീക്ഷിക്കുന്നതിന് മതകാര്യ മന്ത്രാലയത്തിന് കീഴിൽ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
Post Your Comments