Latest NewsIndiaNews

നൂഡില്‍സ്, മാംസ ഉത്പന്നങ്ങള്‍, പിസ്സ,പാസ്ത, ബിസ്‌ക്കറ്റ് കഴിക്കുന്നവര്‍ക്ക് മരണ മണി മുഴങ്ങുന്നു

സിഡ്‌നി: മനുഷ്യന്റെ ഭക്ഷണശീലങ്ങളില്‍ വന്‍ മാറ്റമാണ് വന്നിരിക്കുന്നത്. 2000 ത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയില്‍ ജങ്ക് ഫുഡ് സംസ്‌കാരം വ്യാപകമായത്. ഇതോടെ ചെറുപ്പക്കാരിലും കുട്ടികളിലും പൊണ്ണത്തടിയും, ആരോഗ്യപ്രശ്‌നങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

Read Also : ആയുധ കൈമാറ്റത്തിൽ നിർണായക പ്രഖ്യാപനം: ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും നൽകാൻ സന്നദ്ധരാണെന്ന് റഷ്യ

മധുരമുള്ളതോ ഉപ്പിട്ടതോ ആയ ലഘുഭക്ഷണങ്ങള്‍, ശീതളപാനീയങ്ങള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ്, മാംസ ഉത്പന്നങ്ങള്‍, പ്രൊസസ്ഡ് പിസ്സ, പാസ്ത, ബിസ്‌ക്കറ്റ്, പലഹാരങ്ങള്‍ തുടങ്ങിയ അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ അവയുടെ നിര്‍മ്മാണ സമയത്ത് ചേര്‍ക്കുന്ന വസ്തുക്കളാണ് മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്നത്. മണത്തിനും നിറത്തിനുമെല്ലാം കൃത്രിമമായ ധാരാളം ചേരുവകള്‍ ചേര്‍ക്കുന്നുണ്ട്. ഇവയെല്ലാം ഗുരുതരമായി തന്നെ മനുഷ്യശരീരത്തെ ബാധിക്കുകയും ചെയ്യും.

ആഗോളതലത്തില്‍ തന്നെ ഇത്തരത്തിലുള്ള ഭക്ഷണ വസ്തുക്കളുടെ ഉപയോഗം കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരുമാനം തീരെ കുറഞ്ഞ രാജ്യങ്ങളിലും ഇടത്തരം വരുമാനം ഉള്ള രാജ്യങ്ങളിലുമാണ് ഇവയുടെ ഉപയോഗം വര്‍ധിക്കുന്നതെന്നാണ് കണ്ടെത്തല്‍. ബ്രസീല്‍, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള പോഷകാഹാര വിദഗ്ധരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.

മനുഷ്യശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ ഭക്ഷണക്രമത്തെയാണ് ഇത് മാറ്റി മറിക്കുന്നത്. കൃത്യമായ പോഷണങ്ങള്‍, പ്രൊസസ്ഡ് ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്നില്ല. മനുഷ്യരുടെ ഊര്‍ജ ഉപയോഗത്തിന്റെ 90 ശതമാനവും 15 തരം വിളകളില്‍ നിന്നാണെന്നാണ് പറയുന്നത്. നാല് കോടിയലധികം ആളുകള്‍ ഇതില്‍ മൂന്നെണ്ണത്തെ മാത്രമാണ് ആശ്രയിക്കുന്നത്. അരി, ഗോതമ്പ്, ചോളം എന്നിവയാണവ. അള്‍ട്രാ-പ്രോസസ്ഡ് ഫുഡുകളുടെ ഉത്പാദനത്തില്‍ ഈ ധാന്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത ചേരുവകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. മൃഗക്കൊഴുപ്പുകളും ഭൂരിഭാഗം ഭക്ഷണങ്ങളിലും ഉപയോഗിക്കുന്നുണ്ട്. സാധാരണ ഭക്ഷണക്രമത്തില്‍ നിന്ന് മാറിയുള്ള ഈ ഭക്ഷണ ഉപയോഗം ഏറെ പ്രതികൂലമായ രീതിയില്‍ മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button