Latest NewsNewsInternational

പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയായി, അമ്മയെ കാണാൻ കാത്തിരിക്കുന്ന 2 മക്കൾ: ചൈനയിൽ ചാനല്‍ അവതാരകയ്ക്ക് രഹസ്യവിചാരണ

മെൽബൺ: ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സി.ജി.ടി.എന്‍ ചാനലിലെ അവതാരകയായിരുന്ന ചെംഗ് ലീയെ പെട്ടന്നൊരു ദിവസം കാണാതെയാവുകയായിരുന്നു. 2020 ഓഗസ്റ്റിൽ ആണ് ലീയുടെ അമ്മയും പറക്കമുറ്റാത്ത രണ്ട് മക്കളും ഇവരോട് അവസാനമായി സംസാരിച്ചത്. ലീയുടെ തിരോധാനത്തിന് പിന്നിൽ, ചൈനീസ് സർക്കാർ ആണെന്ന ആരോപണം ശക്തമായതോടെ, ആറ് മാസത്തിന് ശേഷം ഇവരെ അറസ്റ്റ് ചെയ്തതായി ചൈന സ്ഥിരീകരിച്ചു. ചൈനയുടെ തന്ത്രപ്രധാന രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് കടത്തി എന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

ചൈനയിലെ ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയായ ലീയുടെ രഹസ്യവിചാരണ ആരംഭിച്ചു. ചൈനീസ് വംശജയാണ് ലീ. ഓസ്‌ട്രേലിയയിൽ വൻ വിവാദത്തിന് തിരി കൊളുത്തിയ കേസായിരുന്നു ലീയുടേത്. വിചാരണ നടക്കുന്ന കോടതി വളപ്പിലെത്തിയ ഓസ്‌ട്രേലിയന്‍ നയതന്ത്ര പ്രതിനിധികളെ ചൈന തടഞ്ഞുവെച്ചതും വാർത്തയായി.

Also Read:തിരുവനന്തപുരത്തെ ബിവറേജില്‍ മോഷണം: മദ്യവും പണവും ഒപ്പം സിസിടിവിയും കൊണ്ടുപോയി

രാജ്യത്തിന്റെ രഹസ്യങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു, ചാരവൃത്തി നടത്തി, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ, എന്ത് വിവരമാണ് ലീ ചോർത്തിയതെന്നോ, ആർക്കാണ് ചോർത്തി നൽകിയതെന്നു കാര്യത്തിൽ കൃത്യമായ വിശദീകരണം ചൈനീസ് സർക്കാർ നൽകിയിട്ടില്ല. കേസിന്റെ യാതൊരു വിവരങ്ങളും ചൈന പുറത്തുവിട്ടിട്ടില്ല.

അറസ്റ്റിന് കാരണമായി ചൈന പറയുന്ന വസ്തുതകള്‍ വ്യാജമാണെന്ന് ലീയുടെ കുടുംബം പറഞ്ഞു. ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പേരിൽ, തന്റെ മകളെ കരുവാക്കുകയാണെന്ന് ലീയുടെ അമ്മ കണ്ണീരോടെ പറഞ്ഞു. ഒമ്പതും പതിനൊന്നും വയസുള്ള മക്കൾ ലീയെ കാത്തിരിക്കുകയാണ്‌. കുടുംബം മെല്‍ബണിലാണ് താമസിക്കുന്നത്. ലീയുടെ കുട്ടികൾ ഇതുവരെ സംസാരിച്ചിട്ടില്ല. ഓസ്‌ട്രേലിയ ഇതിനായി നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും, ചൈന സമ്മതിക്കുന്നില്ല. ചൈനയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള വ്യാപാര -നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയിലാണ് ലീ അറസ്റ്റ് ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button