ശ്രീനഗർ: കൊടും ഭീകരൻ ബിട്ട കരാട്ടെയ്ക്കെതിരെയുള്ള വിചാരണയാരംഭിച്ച് ശ്രീനഗർ കോടതി. 31 വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു നടപടിക്ക് കളമൊരുങ്ങുന്നത്.
ഫാറൂഖ് അഹമ്മദ് ദാർ, അഥവാ ബിട്ട കരാട്ടെ, തൊണ്ണൂറുകളിൽ കശ്മീർ മേഖല വിറപ്പിച്ചിരുന്ന കൊടും ഭീകരനാണ്. പലായന കാലഘട്ടത്തിൽ നിരവധി കശ്മീരി പണ്ഡിറ്റുകളെ ഇയാൾ കൊന്നു തള്ളിയിട്ടുണ്ട്. ഇക്കാര്യമെല്ലാം ടിവി ഇന്റർവ്യൂവിൽ ഇയാൾ തന്നെ നേരിട്ട് സമ്മതിച്ചിട്ടുള്ളതാണ്.
കളിക്കൂട്ടുകാരനും അയൽവാസിയുമായ സതീഷ് ടിക്കൂ എന്ന പണ്ഡിറ്റ് യുവാവിനെയാണ് ഇയാൾ ആദ്യം കൊന്നുതള്ളിയത്. ഇതെല്ലാം അഭിമാനപൂർവ്വം ഇയാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ദ് കാശ്മീർ ഫയൽസ് സിനിമ ഇറങ്ങിയതിനു ശേഷം, സതീഷിന്റെ വീട്ടുകാർ കൊടുത്ത ഹർജിയുടെ മേലാണ് കോടതി ഇപ്പോൾ വീണ്ടും വാദം കേൾക്കുന്നത്. പാലായനം ചെയ്യപ്പെട്ട തങ്ങൾക്ക് നീതി ലഭിക്കണമെന്ന ആവശ്യമായി, ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെ സമീപിക്കുന്നത്.
Post Your Comments