ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. അവ എന്തൊക്കെയെന്ന് നോക്കാം.
ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ സിയും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. മധുരക്കിഴങ്ങ് ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് കുടലിലുണ്ടാകുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും.
ബ്രൊക്കോളി ക്യാന്‍സറിനെ പ്രതിരോധിക്കുന്നതില്‍ എന്നും മുന്നില്‍ തന്നെയാണ്. ട്യൂമര്‍ ഉണ്ടാക്കുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ ബ്രൊക്കോളി സഹായിക്കുന്നു.
കാല്‍സ്യത്തിന്റെ കലവറയാണ് തൈര്. പാലും പാലുല്‍പ്പന്നങ്ങളും ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ മുന്നില്‍ തന്നെയാണ്. കുടലിലെ ക്യാന്‍സറിന് ഇത്രയും പറ്റിയ മറ്റൊരു ഔഷധമില്ല. ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. മത്സ്യം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കുടല്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.
പച്ചക്കറികളില്‍ തന്നെ പച്ചനിറമുള്ളവ ആരോഗ്യത്തിന് അല്‍പം കൂടുതല്‍ ഗുണം നല്‍കുന്നതാണ്. കാബേജ്, കോളിഫ്ളര്‍, കുക്കുമ്പര്‍ തുടങ്ങിയവ ഉദാഹരണം.
ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ മുന്നില്‍ നില്‍ക്കുന്ന കേമനാണ് മഞ്ഞള്‍. ശരീരത്തെ ഇഞ്ചിഞ്ചായി കാര്‍ന്നു തിന്നുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നു. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്.
Post Your Comments