
ചെന്നൈ: സ്റ്റാലിന്‍ മുന്‍കൈ എടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ഇതര സര്‍ക്കാരുള്ള സംസ്ഥാനങ്ങളിലെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആണെന്നും അദ്ദേഹം മധുരയില്‍ നടക്കുന്ന സിപിഐഎം തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തില്‍ സംസാരിച്ചു. അടല്‍ ബിഹാരി വാജ്‌പേയിയുടെ പത്ത് വര്‍ഷക്കാലത്തെ ഭരണത്തിനിപ്പുറം പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിംഗ് ഉയര്‍ന്നു വന്നത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരക്കാരനായി പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് ശേഷം ഒരാള്‍ ഉയര്‍ന്നുവരുമെന്നും സീതാറാം യെച്ചൂരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘ഇന്ത്യ തിളങ്ങുന്നു’ എന്ന് വാജ്‌പേയി വീമ്പിളക്കിയപ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാവുമെന്ന് ആരും കരുതിയിരുന്നില്ല. വാജ്‌പേയിയെ പരാജയപ്പെടുത്തിയെന്ന് മാത്രമല്ല, പത്ത് വര്‍ഷക്കാലം സിംഗ് പ്രധാനമന്ത്രിയായി തുടര്‍ന്നു. സമാനമായി 2024 ല്‍ മോദി സര്‍ക്കാര്‍ അധികാര ഭ്രഷ്ടരാവുകയും പുതിയ മതേതര ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും’- സീതാറാം യെച്ചൂരി പറഞ്ഞു.
Post Your Comments