ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കുമുന്നിൽ പ്രതിഷേധം നടത്തി കശ്മീരി പണ്ഡിറ്റുകൾ. ഇന്ത്യ ഫോർ കാശ്മീർ എന്ന, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കശ്മീരിൽ വംശഹത്യ നടന്നിട്ടില്ലെന്നുള്ള മട്ടിൽ, ഡൽഹി നിയമസഭയിൽ അരവിന്ദ് കെജ്‌രിവാൾ പ്രസംഗിച്ചിരുന്നു. ഈ വാക്കുകളാണ് കാശ്മീരി പണ്ഡിറ്റുകളെ ചൊടിപ്പിച്ചത്. കശ്മീരിൽ നടന്ന കൂട്ടക്കൊലയുടെ കഥപറയുന്ന ദ കശ്മീർ ഫയൽസ് എന്ന സിനിമയെ അധിക്ഷേപിച്ചും മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ബിജെപി സിനിമയെ മുതലെടുക്കുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് കശ്മീരി പണ്ഡിറ്റ് വിഭാഗക്കാർ ഇന്ദ്രപ്രസ്ഥ വനിതാ കോളേജിൽ നിന്നും ആരംഭിച്ച്, മുഖ്യമന്ത്രിയുടെ സിവിൽ ലൈനിലുള്ള ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതിക്കു മുന്നിൽ വരെ പ്രതിഷേധ പ്രകടനം നടത്തിയത്.
Post Your Comments