KasargodLatest NewsKerala

പൂർണ്ണ ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊന്നു: കാസർഗോഡ് ഒരാൾ പിടിയിൽ

കോട്ടച്ചേരിയിലെ ഹോട്ടലിൽ വളർത്തിയിരുന്ന ആടിനെയാണ് മൂവർ സംഘം ക്രൂരമായി പീഡിപ്പിച്ച് കൊന്നത്.

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ നിന്നു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ പൂർണ്ണ ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ക്രൂരതയിൽ, നാട്ടുകാർ ഞെട്ടലിലാണ്. സംഭവത്തിൽ, തമിഴ്നാട് സ്വദേശി സെന്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്തിലും മറ്റ് രണ്ട് പേരും ചേർന്നാണ് ആടിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മറ്റു രണ്ടുപേർക്കായി, പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ, രാത്രിയോടെയാണ് സംഭവം നടന്നത്. കോട്ടച്ചേരിയിലെ ഹോട്ടലിൽ വളർത്തിയിരുന്ന ആടിനെയാണ് മൂവർ സംഘം ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. നാല് മാസം ഗർഭിണിയായിരുന്നു ആട്. മൂന്ന് ആടുകളെയാണ് ഹോട്ടലിന് പിൻവശത്ത് കെട്ടിയിരുന്നത്. ഇവയിൽ ഗർഭിണിയായ ആട് ചത്ത നിലയിലായിരുന്നു. പൊലീസ് പിടിയിലായ സെന്തിൽ ഹോട്ടലിലെ ജോലിക്കാരനാണ്. മറ്റ് രണ്ട് പേർക്കായി, തിരച്ചിൽ തുടരുകയാണെന്ന് ഹോസ്ദുർഗ് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്.

ഒന്നരയോടെ, ഹോട്ടലിന് പിന്നിൽ നിന്ന് തുടർച്ചയായി ആടിന്റെ ശബ്ദം കേട്ടാണ് മറ്റ് തൊഴിലാളികൾ ഇവിടേക്ക് എത്തിയത്. ഇവരെ കണ്ടതോടെ, മൂന്ന് പേരും സ്ഥലത്ത് നിന്നും മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സെന്തിലിനെ പിടികൂടി. മറ്റ് രണ്ട് പേർ രക്ഷപ്പെട്ടു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി പ്രതികൾക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button