ന്യൂഡല്‍ഹി: എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും വില രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ടൂവീലറുകള്‍, ത്രീ വീലറുകള്‍, ഫോര്‍ വീലറുകള്‍ എന്നിവയുടെ വില, പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘പാര്‍ലമെന്റ് വളപ്പില്‍ ചാര്‍ജിംഗ് സ്റ്റേഷന് സ്ഥലം നല്‍കണമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ എംപിമാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാം. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സമീപം, ഇലക്ട്രിക് ചാര്‍ജിംഗ് സൗകര്യം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
Post Your Comments