ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം, കൊറോണ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനത്തെ തുടര്‍ന്ന്, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഷാംഗ്ഹായില്‍ നിയന്ത്രണങ്ങള്‍ പിന്നെയും നീട്ടി.
മാര്‍ച്ചില്‍ മാത്രം മുക്കാല്‍ ലക്ഷത്തോളം കൊറോണ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍, ആദ്യമായാണ് രാജ്യത്ത് ഒരു മാസം ഇത്രയും ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. വൈറസിന്റെ ഒമിക്രോണ്‍ വകഭേദവും, ഇതിന്റെ ഉപവകഭേദമായ ബിഎ2 ഉം ആണ് നിലവില്‍ രാജ്യത്ത് രോഗവ്യാപനത്തിന് കാരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.
കൊറോണ വ്യാപനത്താല്‍ ചൈനയുടെ പ്രമുഖ വ്യാപാര കേന്ദ്രമായ ഷാംഗ്ഹായിലെ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കൊറോണ വ്യാപനം രൂക്ഷമായതോടെ നഗരത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ഷാംഗ്ഹായിലെ കൊറോണ വ്യാപനം ചൈനയുടെ സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments